മത്സ്യലഭ്യത കുറഞ്ഞു; കോഴിയിറച്ചി വില കുതിച്ചുയർന്നു
● നേരത്തെ കിലോയ്ക്ക് 120 രൂപയായിരുന്നു കോഴിയിറച്ചിക്ക്.
● വലിയ അയലയുടെ വില 150-200 രൂപയിൽ നിന്ന് 240 രൂപയായി ഉയർന്നു.
● മത്തിക്കുഞ്ഞുങ്ങൾക്ക് കിലോയ്ക്ക് 120 രൂപയാണ് വില.
● അയക്കൂറ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾ മാർക്കറ്റുകളിൽ കിട്ടാനില്ല.
● മത്സ്യക്ഷാമം മുതലെടുത്ത് മൊത്തക്കച്ചവടക്കാർ വില വർദ്ധിപ്പിക്കുന്നു.
കാസർകോട്: (KasargodVartha) കഴിഞ്ഞ ഒരാഴ്ചയായി കടൽ മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ കോഴിയിറച്ചിക്ക് വിലയിൽ വൻ വർദ്ധനവ്. ശനിയാഴ്ചത്തെ ചില്ലറ വിൽപന വില കിലോയ്ക്ക് 140 മുതൽ 145 രൂപ വരെയാണ്.
ശക്തമായ കാറ്റും മഴയും കാരണം കഴിഞ്ഞ ഒരാഴ്ചയായി മത്സ്യബന്ധനത്തിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് മത്സ്യക്ഷാമം ഉണ്ടായിട്ടുള്ളത്. പതിവുപോലെ കഴിഞ്ഞ ദിവസങ്ങളിൽ ബോട്ടുകളും തോണികളും കടലിൽ ഇറക്കിയിട്ടുണ്ടെങ്കിലും മീൻ ലഭ്യതയിൽ കുറവുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
പഴയതുപോലെ ഐസ് ചേർത്ത മത്സ്യങ്ങളാണ് ഇപ്പോൾ മാർക്കറ്റുകളിൽ എത്തുന്നത്. അയല, ചെറിയ മത്തി, കടുവപ്പാര തുടങ്ങിയ മത്സ്യങ്ങളാണ് നിലവിൽ മാർക്കറ്റുകളിൽ ഉള്ളത്. കിലോയ്ക്ക് 150 മുതൽ 200 രൂപ വരെ ഉണ്ടായിരുന്ന വലിയ അയലയ്ക്ക് 240 രൂപയാണ് വില. മത്തിക്കുഞ്ഞുങ്ങൾക്ക് 120 രൂപയും വിലയുണ്ട്. അയക്കൂറ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളൊക്കെ മാർക്കറ്റുകളിൽ കിട്ടാക്കനിയായിട്ടുണ്ട്.
മത്സ്യ ലഭ്യത കുറഞ്ഞതോടെ ഈ അവസരം മുതലെടുക്കുകയാണ് ഇറച്ചിക്കോഴി മൊത്തക്കച്ചവടക്കാർ. കിലോയ്ക്ക് 120 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്കാണ് ഇപ്പോൾ ഒറ്റയടിക്ക് 140 മുതൽ 145 രൂപ വരെയായി വില വർദ്ധിപ്പിച്ചിരിക്കുന്നത്.
ഈ വിലവർദ്ധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക
Article Summary: Kasaragod faces fish shortage, driving chicken meat prices up to Rs 145/kg.
#Kasaragod #FishShortage #ChickenPriceHike #KeralaNews #CostOfLiving #MeatPrice






