city-gold-ad-for-blogger

കോഴിയിറച്ചിക്കും മീനിനും വില കുതിച്ചുകയറി

കോഴിയിറച്ചിക്കും മീനിനും വില കുതിച്ചുകയറി
കാസര്‍കോട്: കോഴിയിറച്ചിക്കും മീനിനും വില കുതിച്ചു കയറുന്നു. 85 രൂപ മുതല്‍ 90 രൂപ വിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. കിലോയ്ക്ക് 110 രൂപയാണ് വില. ആറുമാസം മുമ്പ് കോഴിയിറച്ചിക്ക് 65 രൂപയായിരുന്നു വില. കോഴിയിറക്കുമതി ചെയ്യുന്ന തമിഴ്‌നാട്ടില്‍ ക്ഷാമം നേരിട്ടതും നികുതിയിലെ വന്‍വര്‍ദ്ധനവുമാണ് കോഴിവില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. നാടന്‍ ആട്ടിറച്ചിക്ക് 300 രൂപയാണ് വില. നേരത്തേ ഇത് 250 രൂപ വരെയായിരുന്നു. ഹോള്‍ സെയിലായി 280 രൂപയ്ക്ക് ആട്ടിറച്ചി ലഭിക്കും. മുംബൈ ആട്ടറിച്ചിക്ക് 280 രൂപയാണ് വില ഈടാക്കുന്നത്. ഹോള്‍ സെയിലായി 230 രൂപയ്ക്ക് ലഭിക്കുന്നു. ബീഫിനും വില കുതിച്ചുയരുകയാണ്. 90 രൂപ വിലയുണ്ടായിരുന്ന ബോണ്‍ലെസ് ബീഫിന് ഇപ്പോള്‍ 180 രൂപയാണ് വില. എല്ലുള്ള ബീഫ് 160 രൂപയ്ക്ക് ലഭിക്കും.

മാര്‍ക്കറ്റിലെത്തി മീനിന്റെ വില ചോദിച്ചാല്‍ ചിലപ്പോള്‍ ബോധം കെടാനും സാധ്യതയുണ്ട്. നോങ്ങലിന് 200 രൂപയുണ്ടായിരുന്നത് 300 രൂപയായി. 160 രൂപ മുതല്‍ 180 രൂപ വരെ വിലയുണ്ടായിരുന്ന ചെറിയ ചെമ്മീന് 220 രൂപയാണ് വില. 80 രൂപ വിലയുണ്ടായിരുന്ന അയലക്ക് 160 രൂപ വരെ വില ഈടാക്കുന്നു. ചെറിയ അയലക്ക് 30 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 60 രൂപയാണ്. 20 രൂപ മുതല്‍ 30 രൂപ വിലയുണ്ടായിരുന്ന മാന്തയ്ക്ക് 120 രൂപയാണ് വില. 30 രൂപ വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോള്‍ 50 രൂപയാണ് വില ഈടാക്കുന്നത്. മാര്‍ക്കറ്റില്‍ തന്നെ മീനുകള്‍ പലത്തരം വിലയാണ്. കാസര്‍കോട്ടാണ് മത്സ്യത്തിന് ഏറ്റവും കുറവ് വിലയുണ്ടായിരുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ മാര്‍ക്കറ്റുകളില്‍ വില ഇതിലും കൂടുതലാണ്.

25 രൂപയുണ്ടായിരുന്ന ഏത്തപ്പഴത്തിന് ഇപ്പോള്‍ 50 രൂപയാണ് വില. കോഴിക്ക് 72 രൂപ ശരാശരി വില കണക്കാക്കിയാണ് 12 ശതമാനം വാറ്റ് ടാക്‌സ് ഈടാക്കുന്നത്. ഉയര്‍ന്ന വിലയിട്ട് ടാക്‌സ് ചേര്‍ക്കുന്നതിനാല്‍ കോഴിക്ക് വില കുറയ്ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോഴിയുടെ ഉയര്‍ന്ന വില കാരണം കള്ളക്കടത്തായി ലോഡ് കണക്കിന് കോഴിയാണ് അതിര്‍ത്തി പ്രദേശങ്ങളിലൂടെ കേരളത്തിലേക്ക് കടത്തുന്നത്.


Keywords: Kasaragod, Meat, fish, Price, Business

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia