city-gold-ad-for-blogger

6 വര്‍ഷത്തിനിടെ കേരളം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: (www.kasargodvartha.com 05.11.2021) ആറു വര്‍ഷത്തിനിടെ കേരളം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും നികുതി വര്‍ധിപ്പിക്കാത്തതിനാലാണ് നികുതി കുറയ്ക്കാത്തതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിണറായി സര്‍ക്കാര്‍ ഭരണകാലത്ത് നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരുതവണ നികുതി കുറച്ചു എന്നും അദ്ദേഹം പറഞ്ഞു. 

മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവില്‍ നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വര്‍ധിപ്പിക്കാത്തതിനാലാണ് നികുതി കുറയ്ക്കാത്തത്. സംസ്ഥാനം ഇന്ധനനികുതി ആനുപാതികമായി കുറച്ചിട്ടുണ്ട്. വര്‍ധിപ്പിച്ചതിന്റെ മൂന്നിലൊന്ന് മാത്രമാണ് കേന്ദ്രം കുറച്ചത്. വര്‍ധിപ്പിച്ചത് മുഴുവന്‍ കുറച്ചാല്‍ നികുതി ആനുപാതികമായി കുറയും. കേന്ദ്ര സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂടി കുത്തനെ വര്‍ധിപ്പിച്ചതാണ് തിരിച്ചടിയായത്. 

2011-12ല്‍ 3138 കോടി രൂപയായിരുന്നു അന്ന് ഇന്ധന നികുതിയായി ലഭിച്ചിരുന്നത്. 2015-16 ആയപ്പോള്‍ അത് 6100 കോടിയായി വര്‍ധിച്ചു. അത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. 94 ശതമാനം വര്‍ധന ഉണ്ടായി. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 2016-17 കാലഘട്ടത്തില്‍ 6876 കോടി ഉണ്ടായിരുന്നത് 19-20 ആയപ്പോള്‍ 7907 കോടിയേ ആയുള്ളൂ. 15 ശതമാനമായിരുന്നു വര്‍ധന.

6 വര്‍ഷത്തിനിടെ കേരളം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

യുപി, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചിരുന്നു. അസമില്‍ കൊവിഡ് സെസ് എന്ന പ്രത്യേക സെസ് ഏര്‍പ്പെടുത്തി. രാജസ്ഥാനിലും പ്രത്യേക സെസ് ഏര്‍പ്പെടുത്തി. കേരളം കൊവിഡിനായി സെസ് ഏര്‍പ്പെടുത്തിയില്ല. സംസ്ഥാനത്ത് കോവിഡിനിടെ ചെലവ് വര്‍ധിക്കുകയും വരവ് കുറയുകയും ചെയ്തു എന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Thiruvananthapuram, News, Kerala, Minister, Tax&Savings, Price, Business, Fuel, Finance Minister, K N Balagopal, Finance Minister says Kerala not increased fuel tax in six years

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia