city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാടം നിറയെ 60 ക്വിൻറലിലേറെ വെള്ളരി; വാങ്ങാനാളില്ലാതെ കണ്ണീരുമായി കർഷകൻ

പെരിയ: (www.kasargodvartha.com 09.04.2021) പാടം നിറയെ വെള്ളരി. വാങ്ങാനാളില്ലാതെ കണ്ണീരുമായി കർഷകൻ. കൊറോണക്കാലത്ത്, വിപണി സജീവമല്ലാത്തതിനാൽ വേണ്ട രീതിയിൽ വില്പന നടത്താൻ പറ്റാതെ, നിറകണ്ണോടെ നിൽക്കുകയാണ് പെരിയ മൂന്നാംകടവ് റോഡിലെ മുത്തനടുക്കം സ്വദേശി മണികണ്ഠൻ.
                                                                               
പാടം നിറയെ 60 ക്വിൻറലിലേറെ വെള്ളരി; വാങ്ങാനാളില്ലാതെ കണ്ണീരുമായി കർഷകൻ



ജൈവവളം മാത്രമുപയോഗിച്ച് നടത്തിയ വെള്ളരി കൃഷിയിൽ 60 ക്വിൻ്റലിനടുത്താണ് വിളവെടുത്തത്. മണികണ്ഠൻ്റെ മകൾ അനഘ വഴി സംഭവം അറിഞ്ഞ ചട്ടഞ്ചാലിലെ അധ്യാപകനായ രതീഷ് പിലിക്കോട്, സമൂഹമാധ്യമങ്ങളിലൂടെ വിഷയം ചർചയാക്കി. കുറച്ച് പേർ, മണികണ്ഠൻ്റെ വീട്ടിലെത്തി ആവശ്യമുള്ള വെള്ളരി വാക്കുന്നുണ്ട്. കിലോയ്ക്ക് 20 രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വാങ്ങുമ്പോൾ 15 രൂപ കിലോയ്ക്ക് മതി എന്നും കർഷകൻ പറയുന്നു.

ആവശ്യക്കാർ ബന്ധപ്പെടുക. സ്ഥലം: പെരിയ, കാസർകോട്. നമ്പർ: 9946187082

Keywords:  Kerala, News, Periya, Farmer, Agriculture, Business, Top-Headlines, Sale, Field filled with more than 60 quintals of cucumbers; Farmer in tears without anyone to buy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia