ഹോങ്കോങില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനടി പണമയക്കാം; ഫെഡറല്‍ ബാങ്കും ലുലു മണിയും കൈകോര്‍ക്കുന്നു
Aug 26, 2019, 12:22 IST
കൊച്ചി: (www.kasargodvartha.com 26.08.2019) ഫെഡറല്‍ ബാങ്കും ലുലു മണിയും കൈകോത്ത് ഹോങ്കോങില്‍ നിന്നും ഇന്ത്യയിലേക്ക് ഉടനടി പണമയക്കാന്‍ സഹായിക്കുന്ന സംവിധാനം അവതരിപ്പിച്ചു. അബുദാബി ആസ്ഥാനമായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ലുലു മണിക്ക് ലോകത്തൊട്ടാകെ പത്തു രാജ്യങ്ങളിലായി ഇരുനൂറിലേറെ ശാഖകളുണ്ട്. ഹോങ്കോങില്‍ ഈ സംവിധാനം അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ക്കും ഹോങ്കോങിലെ ചെറുകിട വ്യവസായികള്‍ക്കും ഇതുപയോഗിച്ച് കുറഞ്ഞ ചെലവില്‍ വളരെ വേഗത്തില്‍ ലളിതമായി ഇന്ത്യയിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ ബാങ്കിങ് മേധാവിയുമായ രവി രഞ്ജിത്ത് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത അനുഭവം നല്‍കുന്നതിന് ലുലു മണി ഏറ്റവും പുതിയ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നു. പുതിയ സേവനവും ഉപയോഗപ്പെടുത്തുന്നതിന് ലുലു മണിയുടെ ഏതു ബ്രാഞ്ചിലും ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ ഹോങ്കോങിലെ ഏതു ലുലു മണി ബ്രാഞ്ചില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അനായാസം പണം ഇന്ത്യയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. ഇന്ത്യയിലെ സ്വീകര്‍ത്താവിന് ഉടനടി പണം ലഭിക്കും. മികച്ച വിനിമയ നിരക്കില്‍ എത്ര തുക അയക്കുന്നതിനും 20 ഹോങ്കോങ് ഡോളറാണ് സര്‍വീസ് ചാര്‍ജ്.
ഹോങ്കോങില്‍ നിന്നും ഇന്ത്യയിലേക്ക് ഉടനടി പണമയക്കാനുള്ള ഈ സംവിധാനം ഒരുക്കുന്നതിന് ഫെഡറല്‍ ബാങ്കുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്. നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവവും മെച്ചപ്പെടുത്തുന്നതില്‍ ലുലു മണി എല്ലായ്‌പ്പോഴും മുന്നിലുണ്ടാകും. ഈ പുതിയ സംവിധാനവും പണമയക്കല്‍ പ്രക്രിയ ലഘൂകരിച്ച് ഉപഭോക്താക്കള്‍ക്ക് നല്ല അനുഭവം നല്‍കുമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹ് മദ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, news, Top-Headlines, Business, cash, Federal Bank Ties Up with Lulu Money
< !- START disable copy paste -->