മംഗലാപുരം യൂറോ ഗോള്‍ഡില്‍ ആസ്മി ഡയമണ്ട് മേള
Jun 28, 2012, 18:23 IST
മംഗലാപുരം: കങ്കനാഡിയിലെ യൂറോ ഗോള്‍ഡ് സ്വര്‍ണ്ണാഭരണ ശാലയില്‍ ആസ്മി ഡയമണ്ട് ആന്‍ഡ് ജ്വല്ലറി മേളക്ക് പ്രൗഢമായ തുടക്കം. ഡയമണ്ട് മേള മംഗലാപുരം സിറ്റി കോര്‍പ്പറേഷന്‍ മേയര്‍ ഗുല്‍സാര്‍ ബാനുവും ആസ്മി ഡയമണ്ടിനുവേണ്ടി ഏര്‍പ്പെടുത്തിയ ഭാഗ്യപദ്ധതി കൃപാ ആള്‍വയും ഉദ്ഘാടനം ചെയ്തു.
അസാരെ വുമന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഷബീന, അസാരെ വുമന്‍സ് ഫൗണ്ടേഷന്‍ ഉപദേശകസമിതി അധ്യക്ഷ ഖൈറുന്നീസ സഹീദ്, ലയണ്‍സ് ക്ലബ്ബ് മേഖലാ ചെയര്‍മാന്‍ ഫമീദ ഇബ്രാഹിം, യൂറോ ഗോള്‍ഡിന്റെ സാരഥികളായ റഫീഖ് റഹ്മാന്‍, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് സജ്ജാദ്, അലി അബ്ദുല്‍ ഖാദര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ആസ്മി ബ്രാന്‍് ഡയമണ്ട് ഉല്‍പ്പന്നങ്ങളെയും ഭാഗ്യപദ്ധതിയെയും കുറിച്ച് മുജീബ് ചൂരി വിശദീകരിച്ചു. മുഹമ്മദ് അബ്ബാസ്, പി.ആര്‍.ഒ. ജനറല്‍ മാനേജര്‍ ബെസ്റ്റോ സേവിയര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ കലന്തര്‍, ഫ്‌ളോര്‍ മാനേജര്‍ അല്‍ത്താഫ് ഹുസൈന്‍, സെയില്‍സ് മാനേജര്‍ ജിഗേഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.