city-gold-ad-for-blogger

40,000 രൂപയുടെ മിനി ജെ സി ബിയുമായി കാഞ്ഞങ്ങാട്ടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

മാവുങ്കാല്‍: (www.kasargodvartha.com 19/04/2016) കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന മിനി ജെ സി ബി സ്വയം നിര്‍മിച്ച് കോട്ടപ്പാറക്കടുത്ത് വെള്ളൂടയിലെ നോര്‍ത്ത് മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍. വിഷുക്കണിയായി കോളേജിനിത് അവര്‍ സമര്‍പ്പിക്കുകയും ചെയ്തു.

സാധാരണ ഇടത്തരം കര്‍ഷകര്‍ക്ക് വേണ്ടി കുറഞ്ഞ ചിലവിലാണ് ജെ സി ബി നിര്‍മിച്ചിട്ടുള്ളത്. 40,000 രൂപയാണ് ഇതിന്റെ വില. വ്യാവസായിക അടിസ്ഥാനത്തിലാണെങ്കില്‍ വില പിന്നെയും കുറയും. ഇതിന്റെ നിയന്ത്രണം വെറും രണ്ട് ഹൈട്രോളിക് പിസ്റ്റണ്‍ സിലിണ്ടര്‍ ഉപയോഗിച്ചാണ്. പ്രത്യേക രീതിയിലാണ് ഇതിന്റെ ഡിസൈനിംഗ്. 81 സെന്റീമീറ്റര്‍ വീതിയുള്ള ജെസിബിയായതുകൊണ്ട് ചെറിയ സ്ഥലത്ത് കൂടി ഇത് പ്രവര്‍ത്തിപ്പിക്കാം.

തെങ്ങ്, കവുങ്ങ് തോട്ടങ്ങളില്‍ എളുപ്പത്തില്‍ ഈ ജെസിബി കൊണ്ട് പ്രവര്‍ത്തനം നടത്താം. വളരെ ലഘുവായ നിയന്ത്രണ ക്രമീകരണമാണ് ഇതിനുള്ളത്. 1.25 ഇഞ്ച് വരെ കുഴിക്കാന്‍ ഈ യന്ത്രത്തിന് കഴിയും. ഈ ജെ സി ബിയുടെ ഡിസൈനും നിര്‍മാണവും പൂര്‍ത്തീകരിച്ചത് ഈ കോളജിലെ ഷഹീര്‍ മുഹമ്മദ്, കെ ജെ നവനീത്, പി വി അശ്വിന്‍, പി സൂരജ്, പ്രജിന്‍ പ്രദീപ് എന്നീ വിദ്യാര്‍ത്ഥികളാണ്. മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അസി. പ്രൊഫ. രാജേഷിന്റെ മേല്‍നോട്ടത്തിലാണ് ഈ കുഞ്ഞ് ജെ സി ബി നിര്‍മിച്ചത്.

മറ്റു അധ്യാപകരായ ശ്രശോഭ്, കെ ബൈജു എന്നിവര്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. മെക്കാനിക്കല്‍ വിഭാഗത്തിന്റെ തലവന്‍ കൂടിയായ അസി. പ്രൊഫ. ടി വി രഞ്ജിത്തിന്റെ സഹായവും ഈ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ പത്തിരുപത് ലക്ഷം രൂപ വിലയുള്ള ബാക്ക് ഹോക്ക് ജെ സി ബിയാണ് നിലവിലുള്ളത്. 40,000 രൂപക്ക് സാധാരണക്കാരന് എളുപ്പത്തില്‍ ജെ സി ബി സ്വപ്‌നം കാണാന്‍ കഴിയും. സാധാരണ ജെ സി ബിയില്‍ ആറ് പിസ്റ്റണ്‍ വരെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ജെസിബിയില്‍ ആകെ രണ്ട് പിസ്റ്റണ്‍ മാത്രമേ ഉള്ളൂ എന്ന പ്രത്യേകതയുണ്ട്.

40,000 രൂപയുടെ മിനി ജെ സി ബിയുമായി കാഞ്ഞങ്ങാട്ടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

Keywords : Mavungal, JCB, Students, Business, Agriculture, Kasaragod, Kanhangad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia