Electricity Usage | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; നിയന്ത്രിച്ചില്ലെങ്കില്‍ നിരക്കുവര്‍ധന നേരിടേണ്ടിവരും; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 47% മാത്രം
ഇടുക്കി: (www.kasargodvartha.com) സംസ്ഥാനത്ത് പലയിടത്തും താപസൂചിക 45 ഡിഗ്രി സെല്‍ഷ്യസ് കടന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ഈ മാസം 3 ദിവസം ഉപയോഗം 85 ദശലക്ഷം യൂനിറ്റ് പിന്നിട്ടു. കഴിഞ്ഞദിവസം 86.20 യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗമാണ് സര്‍വകാല റെകോര്‍ഡ്.
രാത്രി 7 മുതല്‍ 11 മണിവരെയാണ് സംസ്ഥാനത്ത് വൈദ്യുതി കൂടുതലായി വേണ്ടി വരുന്നത്. പുറത്തു നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നല്‍കേണ്ടതിനാല്‍ രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്കുവര്‍ധന നേരിടേണ്ടിവരും. ഡാമുകളില്‍ നിന്നുള്ള ആഭ്യന്തര ഉല്‍പാദനം മാത്രം മതിയാകില്ല. ഡാമുകളില്‍ കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് ജലമാണുള്ളത്.
ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 47 ശതമാനം വെള്ളം മാത്രമാണുള്ളത്. ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയം 70 ശതമാനം വെള്ളമുണ്ടായിരുന്നു.
വൈദ്യുതി ഉപയോഗം കൂടിയാല്‍ കൂടിയ വിലയ്ക്ക് വൈദ്യുതി അധികമായി വാങ്ങേണ്ടി വരും. ഇങ്ങനെ വില്‍ക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമിഷന്‍ വിതരണ കംപനികള്‍ക്ക് അനുമതി നല്‍കി. അതുകൊണ്ട് പീക് സമയത്ത് വൈദ്യുതി കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ സര്‍ചാര്‍ജ് രൂപത്തില്‍ ഉപയോക്താക്കള്‍ പെടും.
Keywords: news, Kerala, State, Top-Headlines, Idukki, Business, Electricity, Electricity usage becomes high in Kerala