വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് സൂചന, നിരക്ക് കൂട്ടുന്നത് സാമ്പത്തിക ബാധ്യത മറികടക്കാൻ
Apr 17, 2017, 10:39 IST
തിരുവനന്തപുരം: (www.kvartha.com 17.04.2017) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ആലോചിക്കുന്നതായി സൂചന. ഇത് സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉടൻ ഉത്തരവ് പുറപ്പെടുവിച്ചേക്കും.
യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂടുമെന്നാണ് വിവരം. 2014 ലാണ് അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്. അന്ന് 15 മുതല്‍ 70 ശതമാനം വരെയാണ് നിരക്ക് കൂട്ടിയത്. വൈദ്യുതിയുടെ 85 ശതമാനവും പുറമേ നിന്ന് വാങ്ങുന്നതിനാലും മുന്‍വര്‍ഷങ്ങളിലെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനുമാണ് നിരക്ക് കൂട്ടുന്നത്.

ഈ വര്‍ഷം 163 കോടിയുടെയും അടുത്ത വര്‍ഷം 633 കോടി രൂപയുടെയും അധിക ബാധ്യതയുണ്ടാകും. ഇത് പരിഹരിക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷന്റെ പുതിയ നീക്കം
Summary: Electricity charge will be increased soon in Kerala. Minimum 10 paisa to 30 paisa will be added and the new rate will be announced by Monday itself. This is due to high financial crisis