city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരഞ്ഞെടുപ്പ് വിപണി ലക്ഷ്യമിട്ട് മൊബൈല്‍ ഫോണ്‍ കവറുകള്‍

കാസര്‍കോട്: (www.kasargodvartha.com 04.04.2014) ലോക് സഭാ തിരഞ്ഞെടുപ്പില്‍ വിപണി ലക്ഷ്യമിട്ട് മൊബൈല്‍ ഫോണ്‍ കവറുകള്‍. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും മൊബൈല്‍  ഫോണ്‍ കവറില്‍ പ്രിന്റ് ചെയ്താണ് വിപണി കണ്ടെത്തുന്നത്.

100 രൂപ മുതല്‍ 150 രൂപവരെയാണ് വില. കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി, ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍, ചെഗുവേര എന്നിവരുടെ ചിത്രങ്ങളും വിപണിയിലുണ്ട്.

വോട്ടിന് വേണ്ടി നെട്ടോട്ടമോടുന്ന അണികളാണ് വ്യാപകമായി ഇത്തരം കവറുകള്‍ ആദ്യഘട്ടത്തില്‍ വാങ്ങിച്ചിരുന്നത്. പിന്നീട് ആവശ്യക്കാരേറി വന്നതായും മൊബൈല്‍ ഫോണ്‍ കടയുടമകള്‍ പറയുന്നു. ഏതായാലും തിരഞ്ഞെടുപ്പിന്റെ വിപണി ലക്ഷ്യമിട്ട് ഇറങ്ങിയ മൊബൈല്‍ ഫോണ്‍ കവറുകളുടെ വില്‍പന പൊടിപെടിക്കുകയാണ്.
തിരഞ്ഞെടുപ്പ് വിപണി ലക്ഷ്യമിട്ട് മൊബൈല്‍ ഫോണ്‍ കവറുകള്‍
തിരഞ്ഞെടുപ്പ് വിപണി ലക്ഷ്യമിട്ട് മൊബൈല്‍ ഫോണ്‍ കവറുകള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Election-2014, Mobile Phone, Business, Kerala, Rahul Gandhi, Narendra Modi, Aravind Kejrival. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia