കാസർകോട്ട് രണ്ടിടങ്ങളിൽ ഇ ഡി റെയ്ഡ്; കുണിയ കോളജിലും കാഞ്ഞങ്ങാട്ടെ ശോഭിക വസ്ത്രാലയത്തിലും ഒരേ സമയം പരിശോധന
● ഭൂമിയിടപാടുമായും കള്ളപ്പണവുമായും ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
● ജീവനക്കാരുടെ ശമ്പള രേഖകളും ഇ.ഡി. പരിശോധിച്ചു.
● ശോഭിക വസ്ത്രാലയത്തിൽ പണമിടപാടുകളും പർച്ചേസ് രേഖകളും പരിശോധിച്ചു.
● കൊച്ചിയിലെയും മുംബൈയിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
● സി.ആർ.പി.എഫ്. കാവലിലായിരുന്നു പരിശോധന.
കാസർകോട്: (KasargodVartha) പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കുണിയ കോളജിലും കാഞ്ഞങ്ങാട്ടെ ശോഭിക വസ്ത്രാലയത്തിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പരിശോധന രാത്രി 10 മണിവരെ നീണ്ടുനിന്നു.
കുണിയയിലെ കോളജിലും ഗൾഫ് വ്യവസായിയായ ചെയർമാന്റെ വീട്ടിലുമായിരുന്നു ഒരു പരിശോധന. ഭൂമിയിടപാടുമായും കള്ളപ്പണവുമായും ബന്ധപ്പെട്ട ആരോപണങ്ങളിലായിരുന്നു ഇവിടെ പ്രധാനമായും പരിശോധന നടന്നത്. പരിശോധനയിൽ വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.
ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട രേഖകളും ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. കാഞ്ഞങ്ങാട്ടെ ശോഭിക വസ്ത്രാലയത്തിൽ പണമിടപാടുകൾ, പർച്ചേസ് രേഖകൾ, ജീവനക്കാരുടെ ശമ്പള ബില്ലുകൾ എന്നിവയാണ് പരിശോധിച്ചത്.
കൊച്ചിയിലെയും മുംബൈയിലെയും ഇ.ഡി. ഓഫീസുകളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രാദേശിക പോലീസിന്റെ സുരക്ഷ തേടാതെ സി.ആർ.പി.എഫ്. സേനയുടെ കാവലിലായിരുന്നു റെയ്ഡ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!
Article Summary: ED conducts inspections in Kasaragod, checking finances and land deals.
#EDRaid #Kasaragod #KeralaNews #FinancialInvestigation #KasaragodBusiness #LawEnforcement






