ഇ-പ്ലാനറ്റ് ഇലക്ട്രോണിക് ഷോറൂം തുറന്നു പ്രവര്‍ത്തനമാരംഭിച്ചു
Dec 12, 2011, 18:36 IST
കാഞ്ഞങ്ങാട്: കണ്ണൂര്‍ നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെ സംരഭമായ ഇ-പ്ലാനറ്റ് ഇലക്ട്രോണിക് ഷോറും കാഞ്ഞങ്ങാട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിക്ഷാന്‍ എംഡി എം. മൊയ്തു, സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, എ ഹമീദ് ഹാജി, ബശീര്‍ വെള്ളിക്കോത്ത്, ഡറക്ടര്‍മാരായ ഫാന്‍സി മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ജലീല്‍, മുഹമ്മദ് അശ്കറലി, അബ്ദുല്‍ സമദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആദ്യ വില്‍പ്പന എംബി അശ്‌റഫിന് നല്‍കി ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഉദ്ഘാടന ദിവസം ഷോറും സന്ദര്‍ശിക്കുന്നവര്‍ക്കായി മണിക്കൂറുകള്‍ ഇടവിട്ട് നറുക്കെടുപ്പിലൂടെ 10 എല്‍സിഡി ടിവി, 15 റഫ്രിജിനറ്റര്‍, 20 വാഷിംഗ് മെഷീന്‍, 100 ഡിവിഡി പ്ലയര്‍ എന്നിവ സമ്മാനമായി നല്‍കും. ബംബര്‍ സമ്മാനമായി രണ്ടു ടൊയോട്ട ലിവ കാറുകള്‍ സമ്മാനമായി നല്‍കും. ഷോറൂം ഉദ്ഘാടന ചടങ്ങിന് സാക്ഷികളാവാന്‍് വന്‍ജനാവലിയെത്തിരുന്നു.
Keywords: Kasaragod, Kanhangad, E-Planet, Electronic shop, Nikshan Electronics