city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് എട്ടാമത്തെ ഷോറും ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ചു

ചെറുവത്തൂർ(www.kasargodvartha.com 04.10.2020) പ്രമുഖ ഗൃഹോപകരണ വില്പന സ്ഥാപനമായ ഇ പ്ലാനറ്റിൻ്റെ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റിട്ടെയിൽ ഷോറും ചെറുവത്തൂരിൽ ദേശീയ പാതയ്ക്ക് സമീപം പ്രവർത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങ് ഇ പ്ലാനറ്റ് ഗ്രൂപ്പ് ചെയർമാൻ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.

ഇ പ്ലാനറ്റ് ഗ്രൂപ്പ് എം ഡിയും നിക്ഷാൻ ഇലക്ട്രോണിക്സ്, ഇഹം ഡിജിറ്റൽ എന്നിവയുടെ മാനേജിങ് പാർട്ണറുമായ എം എം വി മൊയ്തു, ഡയറക്ടർമാരായ ഫൈസൽ കെ പി, നിക്ഷാൻ അഹ്‌മദ്‌, അശ്‌കർ അലി, മുഹമ്മദ് കുഞ്ഞി, ജലീൽ ഷൗക്കത്തലി, ഇൻഡ്യ ടവർ എംഡി ടി സി റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.

ഗുണമേന്മയും വിലക്കുറവും ബലാബലം മത്സരിക്കുന്ന ഉല്പന്നങ്ങളോടു കൂടിയാണ് ഷോറൂം ചെറുവത്തൂരിൽ തുറന്നു കൊടുത്തതെന്നും പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ഇ പ്ലാനറ്റിൽ നിന്നുമുള്ള ഷോപ്പിംഗ് ചെറുവത്തൂരുക്കാർക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കുമെന്നും ഇ പ്ലാനറ്റ് ഗ്രൂപ്പ് ഡയറക്ടർമാർ പറഞ്ഞു.


ഇ പ്ലാനറ്റ് ഇലക്ട്രോണിക്സിൻ്റെ എട്ടാമത്തെ ഷോറും ഞായറാഴ്ച്ച ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ചു!!! 💫

കേരളത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇ പ്ലാനറ്റിൻ്റെ ഏറ്റവും പുതിയ ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസസ് റിട്ടെയിൽ ഷോറും 04-10-2020 ഞായറാഴ്ച്ച ചെറുവത്തൂരിൽ നാഷണൽ ഹൈവേക്ക് സമീപം പ്രവർത്തനമാരംഭിച്ചു.

ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് എട്ടാമത്തെ ഷോറും ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ചു


കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാന - ജില്ല ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ അനുകൂലിച്ച് കൊണ്ട് വളരെ ലളിതമായി സംഘടിപ്പിച്ച ചടങ്ങ് ഇ പ്ലാനറ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇ പ്ലാനറ്റ് ഗ്രൂപ്പ് എം ഡി, നിക്ഷാൻ ഇലക്ട്രോണിക്സ്, ഇഹം ഡിജിറ്റൽ മാനേജിംങ് പാർട്ണറുമായ ശ്രീ. എം എം വി മൊയ്തു, ഇ പ്ലാനറ്റ് ഗ്രൂപ്പ് ഡയറക്ടർമാരായ  ശ്രീ. ഫൈസൽ കെ പി, നിക്ഷാൻ അഹമ്മദ്,അഷ്കർ അലി, മുഹമ്മദ് കുഞ്ഞി, ജലീൽ ഷൗക്കത്തലി, ഇൻഡ്യ ടവർ എം ഡി ടി.സി റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.


പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ഈ പ്ലാനറ്റിൽ നിന്നുമുള്ള ഷോപ്പിംഗ് ചെറുവത്തൂരുക്കാർക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കുമെന്ന് ഇ പ്ലാനറ്റ് ഗ്രൂപ്പ് ഡയറക്ടേഴ്സ് അഭിപ്രായപ്പെട്ടു.


Keywords:  Business, Kasaragod, Cheruvathur, Kerala, Inauguration,  E Planet Electronics has launched its eighth showroom in Cheruvathur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia