ദുരിതം സമ്മാനിച്ച് വീണ്ടും ഡീസല്‍ വില ഉയര്‍ന്നു
Sep 27, 2021, 07:11 IST
തിരുവനന്തപുരം: (www.kasargodvartha.com 27.09.2021) രാജ്യത്ത് ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് ഡീസലിന് വില വര്‍ധിച്ചത്.
അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. മുംബൈയില്‍ 96.88 രൂപയാണ് പുതുക്കിയ ഡീസല്‍ വില. പെട്രോള്‍ വില മാറ്റമില്ലാതെ 107.26 ല്‍ തുടരുന്നു. ഡെല്‍ഹിയില്‍ ഡീസലിന് 89.07 രൂപയും പെട്രോളിന് 101.19 രൂപയുമാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Petrol, Price, Business, Diesel prices hike again