city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡില്‍ വിശ്വവജ്ര അന്തര്‍ദേശീയ ഡയമണ്ട് എക്‌സിബിഷന്‍ തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 17/01/2016) സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ വിശ്വവജ്ര അന്തര്‍ദേശീയ ഡയമണ്ട് എക്‌സിബിഷന്‍ ആരംഭിച്ചു. ജനുവരി 15 മുതല്‍ 24 വരെ ദേശീയവും, അന്തര്‍ദേശീയവുമായ വജ്രാഭരണങ്ങളുടെഎക്‌സിബിഷനാണ് നടക്കുന്നത്, ഇറക്കുമതി ചെയ്ത ബെല്‍ജിയം കളക്ഷന്‍, ഫ്രെഞ്ച് കളക്ഷന്‍, യു.എസ്. കളക്ഷന്‍, ഇറ്റാലിയന്‍ കളക്ഷന്‍, സിംഗപ്പൂര്‍ കളക്ഷന്‍, സോളിറ്റയര്‍ കളക്ഷന്‍ എന്നിവയാണ് എക്‌സിബിഷന്റെ ആകര്‍ഷണം.

6000 മുതല്‍ ഒരു കോടി വരെയുള്ള ഡയമണ്ട് ആഭരണങ്ങളുടെ അതി വിപുലമായ ശേഖരം കാണുവാനും സ്വന്തമാക്കുവാനുമുള്ള അവസരം കൂടിയാണ് വിശ്വവജ്ര എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക ഗ്രേഡിംഗ് മെഷീന്‍ ഉപയോഗിച്ച് ഡയമണ്ടിനെ കുറിച്ച് ജ്യെമ്മോളജിസ്റ്റിന്റെ ക്ലാസ്സും എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ബംഗളൂരു, മംഗളൂരു, ഷിവമോഗ എന്നിവിടങ്ങളില്‍ വിജയകരമായ വിശ്വവജ്ര അന്തര്‍ദേശീയ ഡയമണ്ട് എക്‌സിബിഷന്‍ കാസര്‍കോട് നിവാസികള്‍ക്കായി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡ് ഫൗണ്ടര്‍ ചെയര്‍മാന്‍ടി.എം. കുഞ്ഞഹമ്മദ് ഹാജിയും, മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.എം അബ്ദുല്‍ റഹൂഫും അറിയിച്ചു. എക്‌സിബിഷന്റെ ഭാഗമായി, ഡയമണ്ട് കാരറ്റ് വിലയില്‍ 5000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടി.എം അബ്ദുല്‍ റഹീം അറിയിച്ചു.

എക്‌സിബിഷന്റെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞഹമ്മദ് ഹാജിയും, ഗ്രേഡിംഗ് മെഷീന്‍ ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം. ഷെരീഫ് കാപ്പിലും, ബെല്‍ജിയം കളക്ഷന്‍ ഷമീര്‍ പി.പിയും (ബി.കെ.എം ടവര്‍), ഫ്രെഞ്ച് കളക്ഷന്‍ ഡോ. ശോഭ മയ്യയും, യു.എസ്. കളക്ഷന്‍ കേരള കേബിള്‍ ഓപ്പറേറ്റര്‍ അസോസിയേഷന്‍ പ്രസിഡന്റും കേരള വിഷന്‍ ഡയറക്ടറുമായ നാസര്‍ ഹസ്സന്‍ അന്‍വറും, ഇറ്റാലിയന്‍ കളക്ഷന്‍ തൊട്ടി സാലി ഹാജിയും, സിംഗപ്പൂര്‍ കളക്ഷന്‍ ആശ ഷേണായിയും, ടര്‍കിഷ് കളക്ഷന്‍ ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടിയും നിര്‍വഹിച്ചു.

സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡില്‍ വിശ്വവജ്ര അന്തര്‍ദേശീയ ഡയമണ്ട് എക്‌സിബിഷന്‍ തുടങ്ങി

Keywords : Kasaragod, Exhibition, Business, Jewellery, Sulthan Diamonds and Gold.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia