city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യത്ത് ഇക്കൊല്ലം സ്വര്‍ണ്ണത്തിന് ഡി­മാന്‍ഡ് കുറവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

രാജ്യത്ത് ഇക്കൊല്ലം സ്വര്‍ണ്ണത്തിന് ഡി­മാന്‍ഡ് കുറവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍
ചണ്ഡി­ഗഡ്: രാജ്യത്ത് ഇക്കൊല്ലം സ്വര്‍ണ്ണത്തിന് ഡി­മാന്‍ഡ് കുറവെന്ന് വേള്‍ഡ് ഗോള്‍ഡ് കൌണ്‍­സില്‍. 2011­ല്‍ 986 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യ വാങ്ങിയതെങ്കില്‍ ഇക്കൊല്ലം അത് 800 ടണ്ണില്‍ ഒതുങ്ങുമെന്നാണ് കണക്കാക്കു­ന്നത്. ഇങ്ങനെ നോക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ ഡി­മാന്‍ഡ്  ഴിഞ്ഞവര്‍ഷത്തേക്കാള്‍ 19 ശതമാനം കുറവായിരിക്കുന്നതായാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.

2006­ല്‍ 710 ആയിരുന്ന സ്വര്‍ണ ഉപഭോഗമാണ് അഞ്ചുവര്‍ഷം കൊണ്ട് 39 ശതമാനം കൂടി 986 ടണ്‍ ആയത്. ഇന്ത്യയും ചൈനയുമാണ് ലോകത്തെ സ്വര്‍ണത്തിന്റെ പകുതിയും വാങ്ങിക്കൂട്ടു­ന്നത്. വികസരരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. നിക്ഷേപകരും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നു. ആയതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍ ഡി­മാന്‍ഡ് തന്നെയാണെന്നാണ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.

Keywords: gold, demand, low, council, India, purchase, year, previous, percentage, investment.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia