city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം വഴങ്ങിയില്ല; കാസർകോട്ട് ഐഎൻഎൽ തന്നെ മത്സരിക്കും; മൊയ്തീൻ കുഞ്ഞി കളനാട്, എംഎ ലത്വീഫ് സ്ഥാനാർഥി പട്ടികയിൽ

കാസർകോട്: (www.kasargodvartha.com 08.03.2021) സംസ്ഥനത്ത് വിജയ സാധ്യതയുള്ള സീറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് സിപിഎം വഴങ്ങാത്തതിനെ തുടർന്ന് കാസർകോട്ട് ഐഎൻഎൽ തന്നെ മത്സരിക്കാൻ തീരുമാനിച്ചു. കാസർകോട് സിപിഎം ഏറ്റെടുത്ത് ഉദുമ സീറ്റ് നൽകണമെന്നായിരുന്നു ഐഎൻഎൽ ആവശ്യപ്പെട്ടത്.

സിപിഎം വഴങ്ങിയില്ല; കാസർകോട്ട് ഐഎൻഎൽ തന്നെ മത്സരിക്കും; മൊയ്തീൻ കുഞ്ഞി കളനാട്, എംഎ ലത്വീഫ് സ്ഥാനാർഥി പട്ടികയിൽ

കാസർകോട്ടെ യുവ വ്യവസായിയെ ഐഎൻഎൽ പൊതു സ്വതന്ത്രനായി നിർത്തി മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നുവെങ്കിലും വ്യവസായി അതിന് തയ്യാറാകാതെ വന്നതോടെ ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ മൊയ്തീൻ കുഞ്ഞി കളനാട്, ഐഎൻഎൽ സംസ്ഥാന സെക്രടറി എംഎ ലത്വീഫ് ഇവരിലൊരാൾ സ്ഥാനാർഥിയാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

ശക്തനായ ആളെ തന്നെ ഇറക്കുമെന്നും എൽ ഡി എഫിന് നല്ല വിജയ സത്യതയുണ്ടെന്നുമാണ് ഐഎൻഎൽ നേതാക്കൾ പറയുന്നത്. യുഡിഎഫിനും എൻഡിഎയ്ക്കും പിന്നിലാണ് കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് എത്താറുള്ളത്. എന്നാൽ ഇതിനൊരു മാറ്റം വരുമെന്ന് നേതാക്കൾ പറയുന്നു.

Keywords: Kasaragod, Kerala, News, CPIM, INL, Kalanad, Niyamasabha-Election-2021, Udma, Youth, Business, President, Panchayath, UDF, LDF, The CPM did not yield; in Kasargod, INL will contest; Moideen Kunji Kalanad, MA Lathif in the list of candidates.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia