city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

250 കോടി രൂപ ചിലവില്‍ കാസര്‍കോട്ട് അത്യാധുനിക രീതിയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വരുന്നു

കാസര്‍കോട്: (www.kasargodvartha.com 05.01.2018) കാസര്‍കോടിന്റെ വികസനത്തിന് നാഴികക്കല്ലായി 250 കോടി രൂപ ചിലവില്‍ അത്യാധുനിക രീതിയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വരുന്നു. ഉദുമ പള്ളത്താണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നത്. ഖത്തറില്‍ ബിസിനസ് ശൃംഖല പടുത്തുയര്‍ത്തിയ കൊച്ചിയിലെ ദി ഡ്യൂണ്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും ഉദുമ പാക്യാര സ്വദേശിയുമായ ലത്വീഫ് ഹാജിയാണ് ഡ്യൂണ്‍സ് ബേക്കല്‍ എന്ന പേരില്‍ കണ്‍വെന്‍ഷന്‍ നിര്‍മിക്കാനൊരുങ്ങുന്നതെന്നാണ് റിപോര്‍ട്ട്.

പള്ളം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം 3000, 2500 പേര്‍ക്കിരിക്കാവുന്ന രണ്ട് കണ്‍വെന്‍ഷന്‍ സെന്ററും പഞ്ചനക്ഷത്ര ഹോട്ടലുമാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ച് കാപ്പിലില്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ടും നിര്‍മ്മിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. നൂറു കണക്കിന് ആളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സാധ്യതയുള്ള ഈ സംരംഭം ബേക്കലിന്റെയും കാസര്‍കോടിന്റെയും ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണ് തുറന്നിടുക. (www.kasargodvartha.com)

250 കോടി രൂപ ചിലവില്‍ കാസര്‍കോട്ട് അത്യാധുനിക രീതിയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വരുന്നു

ബേക്കല്‍ ഉള്‍പ്പെടുന്ന കാസര്‍കോട് ജില്ലയില്‍ വലിയ യോഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും നിലവില്‍ വേദിയൊന്നും ഇല്ല. ഇതിനെല്ലാം പരിഹാരം ഉണ്ടാക്കുന്നതാണ് കണ്‍വെന്‍ഷന്‍ സെന്ററെന്നാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മ്മാണ സമയത്ത് ഉണ്ടാവുന്ന തൊഴില്‍ അവസരങ്ങള്‍ക്ക് പുറമെ പദ്ധതി പൂര്‍ത്തിയായാല്‍ ഒരുപാടു പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുകയും ചെയ്യുമെന്നത് നാടിന്റെ വികസനത്തിന് മുതല്‍കൂട്ടാകും.

കണ്‍വെന്‍ഷന്‍ സെന്ററിനായി പള്ളത്ത് നാല് ഏക്കര്‍ സ്ഥലം ഏതാനും വര്‍ഷം മുമ്പ് തന്നെ വാങ്ങിയിരുന്നു. ഇതിനുള്ള അനുമതി പഞ്ചായത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഡ്യൂണ്‍ ഹോട്ടലിന്റെ കാസര്‍കോട് സോണ്‍ പ്രൊജക്ട് മാനേജര്‍ മുഹമ്മദ് ഷഫീഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

250 കോടി രൂപ ചിലവില്‍ കാസര്‍കോട്ട് അത്യാധുനിക രീതിയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വരുന്നു

ബാക്ക് വാട്ടര്‍ റിസോര്‍ട്ടിനായി ബേക്കലില്‍ രണ്ട് ഏക്കര്‍ സ്ഥലവും ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പഞ്ചനക്ഷത്ര ഹോട്ടലിന് ടൗണ്‍ പ്ലാനിംഗിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും. ഒമ്പത് ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി വാങ്ങിയിട്ടുള്ളത്.

ബേക്കലിലെ നിര്‍ദിഷ്ട ഡ്യൂണ്‍ ഹോട്ടലിന് പുറമെ ബി ആര്‍ ഡി സിയുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന താജ്, ലളിത് ഹോട്ടലുകളും നീലേശ്വരത്തെ ചില റിസോര്‍ട്ടുകളും ബേക്കല്‍ പാലസ് ഹോട്ടല്‍ എന്നിവയും ഇത് കൂടാതെ പൂര്‍ത്തിയാവുന്ന മറ്റു മൂന്ന് റിസോര്‍ട്ടുകളും കൂടി ആയിരത്തോളം ലക്ഷ്വറി റൂമുകള്‍ ബേക്കലില്‍ സജ്ജമാക്കാന്‍ കഴിയും. ടൂറിസത്തിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ട് 2000 ത്തോളം സര്‍വീസ്ഡ് വില്ലകള്‍, ലോഡ്ജ് തുടങ്ങി സാധാരണ ടൂറിസ്റ്റുകള്‍ക്ക് താങ്ങാവുന്ന താമസ സ്ഥല സൗകര്യം കൂടി ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ തദ്ദേശീയരായ ആളുകള്‍ക്കും നല്ലൊരു വരുമാന മാര്‍ഗം കണ്ടെത്താന്‍ സാധിക്കും.

250 കോടി രൂപ ചിലവില്‍ കാസര്‍കോട്ട് അത്യാധുനിക രീതിയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വരുന്നു

ലത്വീഫ് ഹാജിയുടെയും സുഹൃത്ത് അസീസ് അക്കരയുടെയും ചിരകാല അഭിലാഷമായിരുന്നു നാട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂള്‍ നിര്‍മിക്കണമെന്നത്. ഇവരുടെ സംയുക്ത സംരംഭമായ ഗ്രീന്‍ വുഡ് പബ്ലിക് സ്‌കൂളും വനിതാ കോളജും അടക്കം ജില്ലയില്‍ നിന്നും മികച്ച തലമുറയെ വാര്‍ത്തെടുക്കുന്നതോടൊപ്പം 3000 ത്തോളം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ജില്ലയെ ഒരു സമഗ്ര ടൂറിസം പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരിന്റെയും ബിആര്‍ഡിസി, ഡിടിപിസി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെയും സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്.

ഡ്യൂണിന്റെ എറണാകുളത്തെ രണ്ട് ഹോട്ടലുകളുടെ ലോഞ്ചിംഗ് നടന്നുകഴിഞ്ഞു. ആലുവയിലെ ഹോട്ടലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Business, Convention center will construct in Kasaragod soon
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia