നിയമസഭാ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാകും; സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള സുപ്രധാന ബില്ല് സമ്മേളനത്തില്‍ അവതരിപ്പിക്കും
Apr 24, 2017, 14:32 IST
തിരുവനന്തപുരം: (www.kasargodvartha.com 24/04/2017) പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാവും. 2017-18 വര്‍ഷത്തെ ബഡ്ജറ്റ് പൂര്‍ണമായി പാസാക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
32 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിനാണ് ചൊവ്വാഴ്ച തുടക്കം കുറിക്കുന്നത്. ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി ആറ് ദിവസവും മാറ്റിവച്ചിട്ടുണ്ട്. 2017ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റുകള്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന്റെ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയവും പരിഗണിക്കുന്നതോടൊപ്പം കഴിഞ്ഞ സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച നാല് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും ഈ സമ്മേളനത്തില്‍ പാസാക്കുന്നതായിരിക്കും.
ഒന്നാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷിക ദിനമായ ഏപ്രില്‍ 27ന് സെക്രട്ടറിയേറ്റിലെ പഴയ അസംബ്ലി ഹാളില്‍ സഭാ സമ്മേളനം ചേരുമെന്നും സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള സുപ്രധാന ബില്ല് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Conference of Legislative Assembly will start on Tuesday onwards
Keywords: Thiruvananthapuram, Conference, Budget, Kerala, School, Malayalam, Legislative Assembly, Tuesday, Secretariate, Speaker.