ഗള്‍ഫുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സൈ്വപ്പിംഗ് മെഷീനിലൂടെ പണം പിന്‍വലിച്ചു; ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്ന് പരാതി; പരാതിയില്‍ കഴമ്പില്ലെന്ന് ബാങ്ക് അധികൃതര്‍
Jan 12, 2017, 13:33 IST
കാസര്‍കോട്: (www.kasargodvartha.com 12/01/2017) ഗള്‍ഫുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഉപഭോക്താവ് അറിയാതെ സൈ്വപ്പിംഗ് മെഷീനിലൂടെ പണം പിന്‍വലിച്ചതായി പരാതി. പരാതി നല്‍കിയിട്ടും ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാവാത്തതിനാല്‍ യുവാവ് നിയമനടപടിക്കൊരുങ്ങുന്നു. അതേസമയം പരാതിയില്‍ കഴമ്പില്ലെന്ന് ബാങ്ക് അധികൃതര്‍ വിശദീകരിച്ചു.
കളനാട് കോടങ്കൈ സ്വദേശിയും ഖത്തറില്‍ ജോലി ചെയ്യുകയുംചെയ്യുന്ന അഹ്മദ് കബീറിന്റെ കാസര്‍കോട് ഐഡിബിഐ ബാങ്കിന്റ സേവിംഗ് അക്കൗണ്ടില്‍ നിന്നുമാണ് 1,100 രൂപ സൈ്വപ്പിംഗ് മെഷിനിലൂടെ പിന്‍വലിച്ചത്. നോട്ട് നിരോധനം നിലവില്‍ വന്ന് മൂന്ന് ദിവസം കഴിഞ്ഞ് ഇക്കഴിഞ്ഞ നവംബര്‍ 11നാണ് സിറ്റിഗോള്‍ഡ് ഫാഷന്‍ എന്ന പേരിലെ സൈ്വപ്പിംഗ് മെഷിനില്‍ നിന്നും പണം പിന്‍വലിച്ചതായി കബീറിന് സന്ദേശം എത്തിയത്.
എന്നാല്‍ യാതൊരു പര്‍ച്ചേസിംഗും നടത്താതിരുന്നതിനാല്‍ പണം പിന്‍വലിച്ചതിനെ കുറിച്ച് കാസര്‍കോട് ഐഡിബിഐ ബാങ്ക് മാനേജരെ പരാതി അറിയിക്കുകയും പിന്നീട് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. കബീര്‍ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്തിരുന്നു.
തന്റെ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി പണം പിന്‍വലിച്ചതാണെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും കബീര്‍ ആവശ്യപ്പെട്ടിരുന്നു. പോലീസില്‍ പരാതി നല്കാന് തയ്യാറായപ്പോള്‍ പരാതി അന്വേഷിക്കാന്‍ സമയം വേണമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. കാസര്‍കോട് സിറ്റി ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്നാണ് സൈ്വപ്പിംഗ് ചെയ്ത് പണം പിന്‍വലിച്ചതെന്ന് സംശയിച്ച കബീര്‍ ജ്വല്ലറിയിലെത്തി അന്വേഷിച്ചിരുന്നു. ജ്വല്ലറി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇവിടെനിന്നോ ജ്വല്ലറിയുടെ മംഗളൂരു, ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് ശാഖകളില്‍നിന്നോ ഇത്തരത്തില്‍ പണം പിന്‍വലിച്ചിട്ടില്ലെന്ന് അറിയിച്ചതായും കബീര്‍ പറഞ്ഞു.
ഇതിനിടയില്‍ കണ്ണൂരില്നിന്നെടുത്ത സൈ്വപ്പിംഗ് മെഷീനിലൂടെയാണ് പണം പിന്‍വലിച്ചതെന്ന് ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം കബീറിനെ രേഖാമൂലം അറിയിച്ചതായും കബീറിന്റെ ഡെബിറ്റ് കാര്ഡില്നിന്നുതന്നെയാണ് പണം പിന്‍വലിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും ബാങ്ക് മാനേജര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സിറ്റി ഗോള്ഡിന് കണ്ണൂരില്‍ ശാഖ ഇല്ലാത്തതുകൊണ്ട് ഇതിന് പിന്നില്‍ തട്ടിപ്പുസംഘമാണെന്ന് സംശയിക്കുന്നതായും കബീര്‍ പറഞ്ഞു.
ബാങ്ക് അധികൃതരെ പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ബാങ്കിന്റെ കംപ്ലൈന്റ് സെല്ലില്‍ പരാതി നല്‍കാനാണ് നിര്‍ദേശിച്ചത്. കംപ്ലൈന്റ് സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കബീര്‍ കുറ്റപ്പെടുത്തുന്നു. പരാതിയില്‍ 14 ദിവസത്തിനകം മറുപടി നല്കിയാല് മതിയെന്നും കബീര്‍ പരാതിനല്‍കി മൂന്ന് ദിവസം കഴിഞ്ഞതേയുള്ളുവെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഇതിനിടയില്‍ കബീറിന് ജോലി ആവശ്യാര്‍ത്ഥം ഖത്തറിലേക്ക് തന്നെ മടങ്ങിപ്പോകേണ്ടിവന്നു.
ബാങ്കുമായി ബന്ധപ്പെട്ട ഇത്തരം കുറ്റകൃത്യങ്ങളില്‍ ബാങ്കിന്റെ ഭാഗത്തുനിന്നും തൃപ്തികരമായ നടപടിയുണ്ടാകുന്നില്ലെന്നും കബീര്‍ പരാതിപ്പെട്ടു.

Keywords: Kasaragod, Kerala, Bank, Bank Balance, Swiping Machine, Complaint, Cash, Debit Card, Credit Card, Complaint against bank for unknown transaction