LPG Price | പാചക വാതക വില കുറച്ചു; വാണിജ്യ സിലിന്‍ഡറിന് 36 രൂപ കുറഞ്ഞു
Aug 1, 2022, 09:52 IST
കൊച്ചി: (www.kasargodvartha.com) സംസ്ഥാനത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 36 രൂപ കുറച്ചു. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില സിലിന്‍ഡറിന് 1991 രൂപയായി.
ഡെല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിന്‍ഡറിന്റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയില്‍ 2141 രൂപ ആയിരുന്നത് 1936.50 രൂപയായി.
അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡറുകളുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. സിലിന്‍ഡറിന് 50 രൂപയാണ് കൂട്ടിയത്.
Keywords: news,Kerala,State,Top-Headlines, #Short-News,Kochi,Business,Gas,Price, Commercial LPG Cylinder Price Slashed By Rs 36