വീണ്ടും ഇരുട്ടടി; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചു
Aug 2, 2021, 10:09 IST
തിരുവനന്തപുരം: (www.kasargodvartha.com 02.08.2021) വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചു. 73 രൂപ 50 പൈസയാണ് 19 കിലോ വാണിജ്യ സിലിന്‍ഡെറിന് വര്‍ധിപ്പിച്ചത്. ഇതോടെ ഡെല്‍ഹിയില്‍ സിലിന്‍ഡെര്‍ വില 1,623 രൂപയായി. ഈ വര്‍ഷം മാത്രം സിലിന്‍ഡെറിന് 303 രൂപയാണ് വര്‍ധിപ്പിച്ചത്.
അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. കൊച്ചിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡെര്‍ വില 841 രൂപ 50 പൈസയാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gas, Gas cylinder, Price, Commercial cylinder price increased