Coconut Price | തേങ്ങ വില ഉയരുന്നു; നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം
പുല്‍പള്ളി: (www.kasargodvartha.com) തേങ്ങ വില ഉയരുന്നു. ഒരു മാസം മുമ്പ് കിലോക്ക് 15 രൂപയില്‍ താഴെ ലഭിച്ചിരുന്ന നാളികേരത്തിന്റെ വില 25 രൂപയോളമായി ഉയര്‍ന്നിരിക്കയാണ്. വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായി. വയനാട്ടില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കര്‍ഷകര്‍ നാളികേരം കൃഷി ചെയ്യുന്നത്.
വില തകര്‍ച മൂലം കഷ്ടപ്പെടുന്ന കര്‍ഷകരെ സഹായിക്കുന്നതിന് കേരഫെഡ് മറ്റ് ജില്ലകളില്‍ നിന്ന് ന്യായവിലക്ക് നാളികേരം സംഭരിച്ചിരുന്നു. എന്നാല്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രമാണ് നാളികേര വില കാര്യമായി ഉയരുന്നത്. വളത്തിന്റെ വിലയും കൂലി ചെലവുകളും എല്ലാം കണക്കാക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പറയാനുള്ളത് നഷ്ട കണക്ക് മാത്രമാണ്. വിളവെടുപ്പിന്റെ അവസാന നാളുകളാണെങ്കിലും വില വര്‍ധിച്ചത് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുകയാണ്.
Keywords: News, Kerala, Top-Headlines, Business, Agriculture, Coconut price hike; Hope for farmers.