16 യുവതീ- യുവാക്കള്‍ക്ക് ഇരുപതാം വാര്‍ഷികത്തില്‍ മംഗല്യ സൗഭാഗ്യമൊരുക്കി സിറ്റി ഗോള്‍ഡ്; കാരുണ്യപ്രവര്‍ത്തനം മാതൃകാപരമായി
Jan 26, 2020, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 26.01.2020) 16 യുവതീ- യുവാക്കള്‍ക്ക് ഇരുപതാം വാര്‍ഷികത്തില്‍ മംഗല്യ സൗഭാഗ്യമൊരുക്കി സിറ്റി ഗോള്‍ഡ്. കാസര്‍കോട് വിന്‍ടച്ച് പാമഡോസില്‍ നടന്ന ചടങ്ങില്‍ വന്‍ ജനാവലിയാണ്
സംബന്ധിച്ചത്. സിറ്റി ഗോള്‍ഡിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെയാകെ പിന്തുണയുണ്ടെന്ന് പരിപാടിയില്‍ സംബന്ധിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. നേരത്തെ നിര്‍ധന കുടുംബങ്ങളിലെ 38 യുവതീ-യുവാക്കള്‍ക്ക് വിവാഹ സൗഭാഗ്യം ഒരുക്കിയും പ്രളയ ദുരിതാശ്വാസ മേഖലകളിലേക്ക് 25 ലക്ഷം രൂപയുടെ സഹായമെത്തിച്ചും കാരുണ്യമേഖലയില്‍ സിറ്റിഗോള്‍ഡ് തങ്ങളുടെ കൊയ്യൊപ്പ് ചാര്‍ത്തിയിരുന്നു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. സിറ്റി ഗോള്‍ഡ് 20-ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയര്‍മാന്‍ കെ എ അബ്ദുല്‍ കരീം കോളിയാടും സ്മാര്‍ട്ട് ഫ്ളക്സി ഗോള്‍ഡ് ആപ് പ്രകാശനം മന്ത്രി ഇ. ചന്ദ്രശേഖരനും പ്രിവിലേജ് കാര്‍ഡ് പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും നിര്‍വ്വഹിച്ചു. മുസ്ലിം യുവതീ യുവാക്കളുടെ നിക്കാഹ് കര്‍മ്മത്തില്‍ കാസര്‍കോട് ടൗണ്‍ മുബാറക് മസ്ജിദ് ഖത്തീബ് അബ്ദുര്‍ റസാഖ് അബ്‌റാറി ഖുത്തുബ നിര്‍വ്വഹിച്ചു. രണ്ട് ഹൈന്ദവ യുവതീ യുവാക്കളുടെ വിവാഹത്തിനുള്ള സ്വര്‍ണം ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട് കൈമാറി.
കാസര്‍കോട് മഹിളാ മന്ദിരത്തിനുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം മുന്‍ മന്ത്രി സി ടി അഹ് മദലിയും മികച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ആദരം സിറ്റി ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദും നിര്‍വ്വഹിച്ചു. അഡ്വ. സി.കെ. ശ്രീധരന്‍, ടി.ഇ. അബ്ദുല്ല, അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ്, എ. അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. അബൂബക്കര്‍ ഹാജി, എ. ഹമീദ് ഹാജി, എ.എ. ജലീല്‍, അഡ്വ. രാമകൃഷ്ണന്‍, ഡോ. സി. ബാലന്‍, മാഹിന്‍ കേളോട്ട്, കെ. അഹ് മദ് ഷരീഫ്, ഡയറക്ടര്‍ മുഹമ്മദ് ദില്‍ഷാദ്, എം.കെ. അബ്ദുല്‍ ഖാദര്‍ ഹാജി മാണിക്കോത്ത്, എം.ടി. മുഹമ്മദ് ഹാജി ബേവിഞ്ച, മുഹമ്മദ് ഖാസി ആലംപാടി, യൂസുഫ് ഹാജി കീഴൂര്‍, ഹനീഫ് അരമന, എഫ്.എ. മഹ് മൂദ് ഹാജി, അബ്ദുല്‍ ലത്വീഫ് മടിക്കേരി, അജ്മല്‍ മൗലവി കോട്ടയം, അജയന്‍ നെല്ലിക്കാട്, മുഹമ്മദ് ഹാഷിം, ടി.എ. ഷാഫി, കോടോത്ത് അശോകന്‍ നായര്‍, ഷാനവാസ് പാദൂര്‍, എ.വി. രാമകൃഷ്ണന്‍, അസ്ലം പടിഞ്ഞാര്‍, വി.കെ.പി. ഹമീദലി തുടങ്ങിയവര്‍ പ്രസംഗിച്ചു. അടുക്കത്ത്ബയല്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥി ഇര്‍ഫാന്‍ അഹ് മദ് ഖിറാഅത്ത് നടത്തി. ജനറല്‍ മാനേജര്‍ സി.എ. നൗഷാദ് ചൂരി നന്ദി പറഞ്ഞു.
പ്രകൃതി സംരക്ഷണം എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം ഉള്‍പ്പെടെ പരിപാടിയോടനുബന്ധിച്ച് നടന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
Keywords: Kasaragod, Kerala, news, Top-Headlines, Wedding, marriage, City gold Mass marriage conducted
< !- START disable copy paste -->