city-gold-ad-for-blogger

ബിസിനസ്സ് തുടങ്ങാമെന്ന വ്യാജേന പണം തട്ടിയ കേസില്‍ റിപോര്‍ട്ട് നല്‍കാന്‍ ഉത്തരവ്

കാസര്‍കോട്: (www.kasargodvartha.com 06/01/2016) ബിസിനസ്സ് തുടങ്ങാമെന്ന വ്യാജേന പണം തട്ടിയ കേസില്‍ റിപോര്‍ട്ട് നല്‍കാന്‍ യുവജന കമ്മീഷന്റെ ഉത്തരവ്. യുവജന കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എംപവര്‍ ഇന്ത്യ എന്ന സ്ഥാപന ഉടമ രാജേഷ് നമ്പ്യാര്‍ക്കെതിരെ എ അസറുദ്ദീന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

ബിസിനസ്സ് തുടങ്ങാമെന്ന വ്യാജേന പണം തട്ടിയ കേസില്‍ റിപോര്‍ട്ട് നല്‍കാന്‍ ഉത്തരവ്ഇരുപതോളം പേരില്‍ നിന്ന് പണം തട്ടിപ്പ് നടത്തി എന്നാണ് രാജേഷ് നമ്പ്യാര്‍ക്കെതിരെയുളള പരാതി. പരാതിയില്‍ കേസെടുത്ത് 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ വിദ്യാനഗര്‍ പോലീസിനോടാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക തട്ടിപ്പിനെതിരെ പാലാരിവട്ടം, പത്തനംതിട്ട, കരുനാഗപ്പളളി പോലീസ് സ്റ്റേഷനുകളില്‍ രാജേഷ് നമ്പ്യാര്‍ക്കെതിരെ കേസുള്ളതായി കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

രാവിലെ 10 മണി മുതല്‍ നടന്ന സിറ്റിംഗില്‍ നിരവധി പരാതികള്‍ സ്വീകരിച്ചു. അഞ്ച് പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. സിറ്റിംഗില്‍ ചെയര്‍മാന്‍ അഡ്വ: ആര്‍.വി രാജേഷ്, കമ്മീഷന്‍ അംഗങ്ങളായ ഖാദര്‍ മാന്യ, എ ബിജി, സെക്രട്ടറി ഡി ഷാജി എന്നിവര്‍ പങ്കെടുത്തു.

Keywords : Business, Cheating, Report, Police, Investigation, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia