ബിസിനസ് ആവശ്യാര്‍ത്ഥം വാങ്ങിച്ച 13 ലക്ഷം രൂപയും 18 പവന് സ്വര്‍ണാഭരണങ്ങളും തിരിച്ചുനല്‍കിയില്ല; തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ്
Mar 9, 2019, 11:24 IST
കാസര്‍കോട്: (www.kasargodvartha.com 09.03.2019) ബിസിനസ് ആവശ്യാര്‍ത്ഥം വാങ്ങിച്ച 13 ലക്ഷം രൂപയും 18 പവന് സ്വര്‍ണാഭരണങ്ങളും തിരിച്ചുനല്‍കിയില്ലെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. തൃശൂര്‍ താനശ്ശേരി സ്വദേശിനി മീരയുടെ പരാതിയില്‍ ആലംപാടി തൈവളപ്പിലെ അഹ് മദിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
2013ലാണ് സംഭവം. ബിസിനസ് ആവശ്യാര്‍ത്ഥം 13 ലക്ഷം രൂപയും 18 പവന് സ്വര്‍ണാഭരണങ്ങളും വാങ്ങിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുനല്കിയില്ലെന്നാണ് മീര സി ജെ എം കോടതിയില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, gold, Business, Cheating case against Alampady native
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, gold, Business, Cheating case against Alampady native
< !- START disable copy paste -->