city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് മാര്‍ച്ച് 18ന്; ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: (www.kasargodvartha.com 14/01/2017) കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കാസര്‍കോട് ജില്ലയുടെ വ്യാപാര-വ്യവസായ-വാണിജ്യ മേഖലയിലെ ബിസനസ്സ് സാധ്യതകളെ തുറന്നുകാട്ടുന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് മാര്‍ച്ച് 18ന് ബേക്കലിലെ താജ് വിവാന്തയില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലേയും അന്യസംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലുള്ള കാസര്‍കോട് ജില്ലക്കാരെയും ഉള്‍പ്പെടുത്തി 300 ഓളം ഡെലിഗേറ്റുകളും സംസ്ഥാന-കേന്ദ്ര മന്ത്രിമാരും ഇന്ത്യയിലെ പല ഭാഗങ്ങളിലുള്ള വന്‍കിട ബിസിനസ്സ് സംരംഭകരും മീറ്റില്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലയിലെ വ്യവസായ വാണിജ്യ മേഖലയിലെ സാധ്യതകള്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുന്ന 'ദി ലാന്‍ഡ് ഓഫ് ഓപ്പര്‍ച്ചുനിറ്റി ഇന്‍വെസ്റ്റ് ഇന്‍ കാസര്‍കോട്' എന്ന പേരിലാമ് ചേമ്പറിന്റെ ഇന്‍വസ്റ്റ്‌മെന്റ് മീറ്റ് നടത്തുന്നത്.

കാസര്‍കോട് ജില്ലയ്ക്ക് അനുയോജ്യമായ അഞ്ച് വന്‍കിട പദ്ധതികളുടെ സാധ്യതകളെക്കുറിച്ച് വിദഗ്ധര്‍ ഇന്‍വെസ്റ്റേഴ്‌സുമായി സംവദിക്കും. ചെറുകിട-വന്‍കിട വ്യവസായം, കാര്‍ഷിക മേഖല, ഐ.ടി., ടൂറിസം തുടങ്ങി കാസര്‍കോട് ജില്ലയ്ക്ക് അനുയോജ്യമായ വിവിധ പ്രൊജക്ടുകള്‍ ജില്ലയിലെ ആളുകളില്‍ നിന്നു തന്നെ തെരെഞ്ഞെടുത്ത് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് ദിവസം ഇന്‍വസ്റ്റേഴ്‌സിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും. ഇതുവഴി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തത്തോടുകൂടി സംരംഭം തുടങ്ങാനുള്ള അവസരം ഉണ്ടാകും. ജില്ലാ യുവ ഐ.ടി. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഐ.ടി. ഹബ് തുടങ്ങുന്നതിന്റെ പ്രഖ്യാപനം മീറ്റ് ദിവസം ഉണ്ടാകും. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ സ്റ്റാര്‍ട്ടപ്പ് ഇന്‍ഡ്യ, മെക്കിന്‍ ഇന്‍ഡ്യ, മിനിസ്ട്രി ഓഫ് എം.എസ്.എം.ഇ., മിനിസ്ട്രി ഓഫ് ടെക്‌റ്റൈല്‍സ്, കിന്‍ഫ്ര, ഡി.ഐ.സി., ജില്ലാ പഞ്ചായത്ത്, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നീ ഏജന്‍സികളുമായുള്ള സഹകരണം ഈ മീറ്റിലുണ്ടാകും.

ഭാരവാഹികളായി അസീസ് അബ്ദുല്ല (പ്രസിഡണ്ട്), മുഹമ്മദ് ഫത്താഹ് (ജനറല്‍ സെക്രട്ടറി), തുളസീധരന്‍ എം (ട്രഷറര്‍), ഹമീദ് പൈക്ക, മുഹമ്മദ് റഫീഖ്, കെ.എം മുഹമ്മദ് ബഷീര്‍ (വൈസ് പ്രസിഡണ്ടുമാര്‍), അസ്‌കര്‍ ബെള്ളൂര്‍ (ടീം കോര്‍ഡിനേറ്റര്‍), ഫാസില്‍ ഫിറോസ് ടി.കെ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ പ്രൊജക്ടുകള്‍ ക്ഷണിക്കുന്നു

കാസര്‍കോട്: കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ പ്രൊജക്ടുകളെ ക്ഷണിക്കുന്നു. ചെറുകിട വ്യവസായം, വന്‍കിട വ്യവസായം, ഫുഡ് പ്രൊസസിംഗ് യൂണിറ്റ്, കാര്‍ഷിക മേഖല, ഐ.ടി. മേഖല, ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മേഖലകളില്‍ നൂതനവും ക്രിയാത്മകവുമായ പ്രൊജക്റ്റുകള്‍ക്ക് നിക്ഷേപകരുമായി സംസാരിക്കുവാനുള്ള അവസരം ഉണ്ടാവും വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ പ്രൊജക്റ്റുകളുമാണ് പരിഗണിക്കുന്നത്.

മികച്ച പ്രൊജക്ടുകളെ ബെസ്റ്റ് ഇനോവേറ്റീവ് പ്രൊജക്റ്റ് 2017 അവാര്‍ഡും 50,000 രൂപയും സമ്മാനമായി ലഭിക്കും. ഓരോ പ്രൊജക്റ്റിനും പ്രശസ്തി പത്രം നല്‍കും. അന്ന് തെരെഞ്ഞെടുക്കപ്പെടുന്ന മികച്ച അഞ്ച് പ്രൊജക്റ്റുകളില്‍ കാസര്‍കോട് അസ്ഥാനമായി രൂപീകരിക്കുന്ന കാസര്‍കോട് ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മ നിക്ഷേപിക്കും. താല്‍പര്യമുള്ള ആളുകള്‍ പുതിയ ബസ്റ്റാന്റിലെ ബിഗ് ബസാര്‍ ബില്‍ഡിംഗിലുള്ള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഓഫീസുമായോ, +91 9746646664, +91 7736495689 നമ്പറുകളിലോ ബന്ധപ്പെടുക.

കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് മാര്‍ച്ച് 18ന്; ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് മാര്‍ച്ച് 18ന്; ഭാരവാഹികളെ തിരഞ്ഞെടുത്തു

Keywords:  Kasaragod, Kerala, Elected, Press Club, Press meet, Office- Bearers, Chamber of commerce and industries investment meet on March 18th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia