പോരാട്ടങ്ങൾ ഫലം കണ്ടു; ഭെൽ - ഇ എം എൽ ഓഹരി കൈമാറ്റത്തിന് കേന്ദ്ര സർകാരിൻ്റെ അനുമതി; പ്രതീക്ഷയോടെ ജീവനക്കാർ
May 12, 2021, 00:31 IST
കാസർകോട്: (www.kasargodvartha.com 12.05.2021) ഭെൽ ഇഎംഎൽ കമ്പനിയുടെ ഓഹരി കൈമാറ്റത്തിന് കേന്ദ്ര സർകാരിൻ്റെ അനുമതി ലഭിച്ചു. കേന്ദ്ര ഘന വകുപ്പ് മന്ത്രാലയം അനുമതി നൽകിയ കാര്യം ഭെൽ അധികൃതർ വ്യവസായ വകുപ്പ് പ്രിൻസിപൽ സെക്രടറി ഡോ. ഇളങ്കോവനെ തിങ്കളാഴ്ചയാണ് അറിയിച്ചത്.
നിരന്തരമായ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഒടുവിലാണ് ജീവനക്കാർക്ക് ആശ്വാസകരമായ തീരുമാനം വന്നത്. ഓഹരി കൈമാറ്റ കരാർ സംസ്ഥാന സർകാർ അംഗീകരിച്ച് 2019 സെപ്തമ്പർ ഒമ്പതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേന്ദ്ര ഘന വ്യവസായ വകുപ്പിൻ്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ കൈമാറ്റം വൈകുകയായിരുന്നു. കൈമാറ്റനടപടികൾ അനന്തമായി നീണ്ടതിനാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും കമ്പനി ഒരു വർഷത്തിലധികമായി അടച്ചിടുകയുമായിരുന്നു.

കൈമാറ്റനടപടികൾ പൂർത്തീകരിക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കാത്തതിനാൽ കേന്ദ്ര സർകാരിനെതിരെ നൽകിയ കോടതി അലക്ഷ്യ ഹരജിയിൽ വിധി നടപ്പാക്കിയില്ലെങ്കിൽ ജൂൺ ഒന്നിന് കേന്ദ്ര ഘന വ്യവസായ സെക്രടറി ഹൈകോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്ന ഉത്തരവ് നിലനിൽക്കെയാണ് കേന്ദ്ര സർകാരിൻ്റെ അനുമതി ലഭിക്കുന്നത്.
കമ്പനി തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ജീവനക്കാരുടെ ശമ്പളമുൾപെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി കഴിഞ്ഞ ജനുവരി 12 മുതൽ കാസർകോട് ഒപ്പ് മരചുവട്ടിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തി വരികയാണ്. കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിൽ അനന്തര നടപടികൾ സംസ്ഥാന സർകാർ അടിയന്തിരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംയുക്ത സമരസമിതി ചെയർമാൻ ടി കെ രാജനും ജനറൽ കൺവീനർ കെ പി മുഹമ്മദ് അശ്റഫും അറിയിച്ചു.
Keywords: Kerala, News, Kasaragod, Business, Worker, Top-Headlines, Government, Protest, Central Government approves BHEL - EML share transfer; Employees with hope.