city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിമന്റിന് വന്‍ വിലവര്‍ധന; 27ന് നിര്‍മാണമേഖല സ്തംഭിക്കും

കാസര്‍കോട്:(www.kasargodvartha.com 14/02/2019) സിമന്റ് കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 27ന് നിര്‍മാണമേഖല സ്തംഭിപ്പിക്കാനൊരുങ്ങി സംഘടനകള്‍. പ്രളയാനന്തര നവകേരള നിര്‍മാണം ഏറ്റെടുത്ത് നടത്തുന്ന വേളയില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നിരന്തരം വിലവര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്ന് സിമന്റ് കമ്പനികള്‍ ഉടന്‍ പിന്തിരിയണമെന്ന് ലെന്‍സ്‌ഫെഡ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സിമന്റിന് വന്‍ വിലവര്‍ധന; 27ന് നിര്‍മാണമേഖല സ്തംഭിക്കും

ലൈഫ് ഭവനപദ്ധതി അടക്കമുള്ള സര്‍ക്കാര്‍ നിര്‍മാണങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ട് ഒരു ചാക്ക് സിമന്റിന് 50 മുതല്‍ 60 രൂപയോളം ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ ചാക്കൊന്നിന് 320 രൂപയ്ക്ക് ലഭിക്കുമ്പോള്‍ കേരളത്തില്‍ 420 രൂപയ്ക്ക് മുകളിലാണ് വില. സിമന്റ് കമ്പനികളുടെ കൊള്ളലാഭം കൊയ്യാനുള്ള നീക്കം സര്‍ക്കാര്‍ ഇടപെട്ട് ഇല്ലാതാക്കണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ് ഉല്‍പാദനം വര്‍ധിപ്പിച്ച് ന്യായവിലയ്ക്ക് നല്‍കാനുള്ള സംവിധാനമൊരുക്കണം. ബജറ്റില്‍ നിര്‍ദേശിച്ച അധികനികുതി ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 27ന് സംസ്ഥാന വ്യാപകമായി ലെന്‍സ് ഫെഡ് അംഗങ്ങള്‍ ഓഫീസുകള്‍ അടച്ചിടുകയും പ്രവൃത്തികള്‍ നിര്‍ത്തി നിര്‍മാണ ബന്ദ് നടത്തുകയും ചെയ്യും. അന്നേ ദിവസം നിര്‍മാണ മേഖലയിലെ മറ്റ് സംഘടനകളും ബന്ദ് നടത്തുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ പി രാജന്‍, എന്‍ വി പവിത്രന്‍, സി എസ് വിനോജ് കുമാര്‍, ടി ജെ സെബാസ്റ്റ്യന്‍, എ ദിവാകരന്‍, കെ സുരേന്ദ്രകുമാര്‍, ഇ പി ഉണ്ണികൃഷ്ണന്‍, സജി മാത്യു എന്നിവര്‍ സംബന്ധിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Press meet, Business, Price hike, Bandh,Cement price hike, Construction Bandh on 27th 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia