city-gold-ad-for-blogger
Aster MIMS 10/10/2023

Inauguration | കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു

Cashew processing factory inaugurated by Minister P Prasad
Photo: Arranged

കൃഷിക്കൂട്ടങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ എന്നിവ വഴി 14 കേരള അഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്യും.

ബോവിക്കാനം: (KasargodVartha) പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കീഴിൽ മുളിയാറിലെ കാസർകോട് കാഷ്യു എസ്റ്റേറ്റിൽ പുതുതായി നിർമ്മിച്ച കശുമാങ്ങയുടെ പഴച്ചാറിൽ നിന്ന് കാർബണേറ്റഡ് പാനിയം ഉൽപാദിപ്പിക്കുന്നതിനുള്ള യന്ത്രവൽകൃത ഫാക്ടറി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 

കർഷകന്റെ വരുമാന വർദ്ധനവിന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും. ഗുണമേന്മയുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചാൽ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ സഹായത്തോടെ രണ്ടായിരത്തോളം മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതായും കേരള അഗ്രോ എന്ന പൊതു ബ്രാൻഡിൽ സംസ്ഥാനത്ത് ബ്രാൻഡഡ് ഷോപ്പുകൾ വഴി വില്പനയ്ക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു. 

Cashew processing factory inaugurated by Minister P Prasad

കൃഷിക്കൂട്ടങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ എന്നിവ വഴി 14 കേരള അഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇത് യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മീനി, വാർഡ് മെമ്പർ റെയ്സറാഷിദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ എസ് കുര്യാക്കോസ്, പ്രൊഫ. കെ മോഹൻകുമാർ, ജോയിസ് സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി പി ബാബു, എം.മാധവൻ, പി. ജയകൃഷ്ണൻ മാസ്റ്റർ, അബ്ദുൾ ഖാദർ കേളോട്ട്, കെ ബി മുഹമ്മദ് കുഞ്ഞി, പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരുടെ സംഘടന പ്രതിനിധികളായ കെ എ വിജയൻ, കെ സുരേന്ദ്രൻ, ടി ആർ വിജയൻ, തൊഴിലാളി യൂനിയൻ പ്രതിനിധികളായ പി ജി മോഹനൻ, ടി പി ഷീബ, ബി സി കുമാരൻ എന്നിവർ സംസാരിച്ചു. പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് ചെയർമാൻ ഒ പി അബ്ദുൽസലാം സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഡോക്ടർ ജെയിംസ് ജേക്കബ്ബ് നന്ദിയും പറഞ്ഞു.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia