ഫൈനാന്‍സ് സ്ഥാപനത്തില്‍ വ്യാജ പ്രമാണം നല്‍കി കാര്‍ വാങ്ങി വഞ്ചിച്ചതിന് മൂന്നു പേര്‍ക്കെതിരെ കേസ്
Jan 31, 2019, 13:31 IST
കാസര്‍കോട്: (www.kasargodvartha.com 31.01.2019) ഫൈനാന്‍സ് സ്ഥാപനത്തില്‍ വ്യാജ പ്രമാണം നല്‍കി കാര്‍ വാങ്ങി വഞ്ചിച്ചതിന് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബോവിക്കാനത്തെ റാബിയ (45), അബ്ദുല്‍ ഗഫൂര്‍ (50), സമീര്‍ (40) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തത്. മഹീന്ദ്ര ഫൈനാന്‍സ് കാസര്‍കോട് ബ്രാഞ്ച് ഏരിയ ലീഗല്‍ മാനേജര്‍ സനൂപിന്റെ പരാതിയിലാണ് കേസ്.
2011 ഓഗസ്റ്റ് 18നാണ് ഇവര്‍ ഫൈനാന്‍സ് കമ്പനിയില്‍ വ്യാജ പ്രമാണം നല്‍കി 16 ലക്ഷം രൂപ വിലവരുന്ന ഫോര്‍ച്യുണര്‍ കാര്‍ വാങ്ങിച്ചത്. എന്നാല്‍ പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജപ്രമാണമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. പലിശയടക്കം 28,09777 രൂപയുടെ നഷ്ടം ഫൈനാന്‍സ് കമ്പനിക്ക് വരുത്തിയതായും പരാതിയില്‍ പറയുന്നു.
Keywords: Case against 3 for cheating finance, Kasaragod, news, Police, case, complaint, Cheating, court, Kerala, Business.