ഗള്‍ഫിലെ ബിസിനസ്സ് തര്‍ക്കം; വീടുകയറി അക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
Mar 5, 2013, 12:20 IST
കാസര്‍കോട്: ഗള്‍ഫിലെ ബിസിനസ്സ് തര്‍ക്കത്തെതുടര്‍ന്ന് വീടുകയറി അക്രമം നടത്തിയതില്‍ ഗൃഹനാഥന് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് ശാഫി (52) ക്കാണ് പരിക്കേറ്റത്. ശാഫിയുടെ മകന്‍ ഷഫീഖ് ദുബൈയിലാണ്. ഷഫീഖിന്റെ ദുബൈയിലെ പാര്‍ട്ട്ണറായ ഹാരിസും സംഘവുമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് ശാഫി പറഞ്ഞു.
ഷഫീഖ് തനിക്ക് ബിസിനസ്സ് നടത്തിയ വകയില്‍ 32 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെത്തിയിരുന്നതായി മുഹമ്മദ് ശാഫി പറയുന്നു. പിന്നീട് 16 ലക്ഷം നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു ഹാരിസിന്റെ വാദം. പല തവണ വീട്ടില്‍ വന്ന് നേരിട്ടും ഫോണ്‍ വഴി സ്ത്രീകളോടും കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ഹാരിസിന്റെ നേതൃത്വത്തിലെത്തിയ സംഘം പണം ആവശ്യപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിച്ചതെന്ന് മുഹമ്മദ് ശാഫി പറഞ്ഞു.

Keywords: Attack, Injured, Business, Hospital, Phone-Call, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.