ജാക്ക് ചെമ്പരിക്കയ്ക്ക് ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ്
Jan 26, 2016, 11:00 IST
മെല്‍ബണ്‍: (www.kasargodvartha.com 26.01.2016) ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി വ്യവസായി ജാക്ക് ചെമ്പരിക്കയ്ക്ക് ഒ.ഐ.സി.സി ഏര്‍പെടുത്തിയ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ്. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ബ്രിയാന്‍ പെയ്ന്റര്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു.
കോമണ്‍വെല്‍ത്ത് ബാങ്കിലെ മോര്‍ഗേജ് ഇന്നവേഷന്‍ മാനേജരാണ് ജാക്ക്. ജാക്കിന്റെ ഉടമസ്ഥതയിലുള്ള നെക്‌സസ് ഗ്രൂപ്പിന്റെ ബോക്‌സഹില്‍ പ്രൊപര്‍ട്ടി പ്രൊജക്ട് വളരുന്ന സബ് ആര്‍ബുകളില്‍ ഒന്നായ ബോക്‌സ്ഹില്ലിലാണ്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ പേരെടുത്ത പ്രമുഖ ഇന്ത്യക്കാരനായ ജാക്കിന് ഡീപ്പ് സ്‌ളൈസ് എന്ന പീസ ചെയിനും ഉണ്ട്. കൂടാതെ മറ്റു വ്യവസായ സംരംഭങ്ങളും ഉണ്ട്. ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് 2016 ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും എന്റെ എല്ലാ കസ്റ്റമേഴ്‌സിനും നന്ദി പറയുന്നതായും ജാക്ക് പറഞ്ഞു.
സാന്ത്വനം 2016 എന്ന പേരില്‍ അവയവദാന ബോധവല്‍ക്കരണത്തിനായി ഒ.ഐ.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനവും ആസ്‌ട്രേലിയന്‍ ഡേയും സംയുക്തമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായാണ് അവാര്‍ഡ് വിതരണം നടത്തിയത്. ഫാ. ഡേവീസ് ചിറമേല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായിരുന്നു. പ്രമുഖ മലയാളി പിന്നണി ഗായകന്‍ ഫ്രാങ്കോ നയിച്ച മ്യുസിക്കല്‍ നൈറ്റും ആസ്‌ട്രേലിയയിലെ മലയാളികള്‍ ഹൃദ്യമായി ആസ്വദിച്ചു.
അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ആസ്‌ട്രേലിയയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വന്‍ മുന്നേറ്റമാണ് കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ജാക്ക് ചെമ്പിരിക്ക എന്ന മുഹമ്മദ് സിറാര്‍ നടത്തുന്നത്. മൂന്നു മണിക്കൂറിനുള്ളില്‍ 110 കോടിയുടെ ഭൂമികൈമാറിക്കൊണ്ട് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്ത് ചരിത്ര നേട്ടം ജാക്ക് ചെമ്പിരിക്ക കൈവരിച്ചിരുന്നു.
Keywords: Chembarika, Business, Award, Kasargod.