ബസ് സമരം വ്യാപാരമേഖലയിലും പ്രതിസന്ധിയുണ്ടാക്കി; വില്‍പ്പനയില്‍ വന്‍ ഇടിവ്
Feb 18, 2018, 13:42 IST
കാസര്‍കോട്:(www.kasargodvartha.com 18/02/2018) സ്വകാര്യബസ് സമരം വ്യാപാരമേഖലയിലും പ്രതിസന്ധിയുണ്ടാക്കി. വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കാസര്‍കോട് നഗരത്തില്‍ ബസ് സമരത്തെ തുടര്‍ന്ന് കച്ചവടം കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. ഉള്‍പ്രദേസങ്ങളില്‍ നിന്നുള്ളവര്‍ നഗരത്തിലെത്താത്തതാണ് ഇതിനുകാരണം. അത്തരം പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിട്ട നിലയിലാണ്.
കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലും കച്ചവടം നന്നേ കുറവാണ്. മീന്‍ചന്തയില്‍ സാധാരണ ദിവസങ്ങളില്‍ 20 ലക്ഷത്തോളം രൂപയുടെ കച്ചവടമുണ്ടാകാറുണ്ടെന്ന് മത്സ്യവ്യാപാരികള്‍ പറയുന്നു. ബസ് സമരത്തെ തുടര്‍ന്ന് ഇത് അഞ്ചുലക്ഷമായി കുറഞ്ഞു.സുള്ള്യ, കൊട്ടിയാടി, മുള്ളേരിയ, ആദൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ എത്തുന്നത് പതിവാണ്. 15 ടണ്‍ മീന്‍ വില്‍പ്പന നടത്തിയിരുന്ന സ്ഥാനത്ത് അഞ്ചുടണ്ണായാണ് കുറഞ്ഞത്. മീനിന്റെ വിലയും പകുതിയായി കുറഞ്ഞിരിക്കുകയാണ്. നൂറുരൂപയുണ്ടായിരുന്ന കറ്റപാരക്ക് അറുപതും അമ്പതും രൂപ മാത്രമാണ് വില. എണ്‍പതും എഴുപതും വിലയുണ്ടായിരുന്ന അയലക്കും മത്തിക്കും നാല്‍പ്പതും മുപ്പതുമായി വില കുറയുകയായിരുന്നു. മറ്റ് വ്യാപാരമേഖലയും സമരം കാരണം മാന്ദ്യത്തില്‍ തന്നെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Bus, Strike, Business, Merchant, Fish, Bus strike influence on traders