Gold Price | സ്വർണ വിലയിൽ 'അവിശ്വസനീയ' ഇടിവ്; രാവിലെ 53,960 രൂപയുണ്ടായിരുന്നത് ഉച്ചയായപ്പോൾ 51,960 രൂപയിലെത്തി; കാരണമായത് കേന്ദ്ര ബജറ്റ്!
കൊച്ചി: (KasargodVartha) സ്വർണത്തിന് ഇറക്കുമതി തീരുവ (Customs Duty) കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യമെമ്പാടും സ്വർണ വിലയിൽ (Gold Price) കാര്യമായ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ ചൊവ്വാഴ്ച (23.07.2024) ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 250 രൂപയും പവന് (Sovereign) 2000 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയിലും പവന് 51,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6745 രൂപയും പവന് 53,960 രൂപയുമായിരുന്നു നിരക്ക്. ഇതോടെ രണ്ടു തവണകളായി പവന് 2200 രൂപയാണ് കുറഞ്ഞത്. കൂടാതെ ചൊവ്വാഴ്ച രാവിലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5605 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വിപണിവില. വെള്ളിയുടെ നിരക്കിലും രാവിലെ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയിലാണ് വ്യാപാരം നടന്നത്.
തിങ്കളാഴ്ച (22.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് ഗ്രാമിന് 5625 രൂപയും പവന് 40 രൂപ കുറഞ്ഞ് 45,000 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു.
ശനിയാഴ്ച (20.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയുടെയും പവന് 280 രൂപയുടെയും ഇടിവാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6780 രൂപയിലും പവന് 54,240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ ഇടിഞ്ഞ് ഗ്രാമിന് 5630 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,040 രൂപയുമായിരുന്നു വിപണി വില. ശനിയാഴ്ചയും വെള്ളി വില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 96 രൂപയായിരുന്നു നിരക്ക്.
വെള്ളിയാഴ്ച (19.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയിലും പവന് 54,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 5660 രൂപയും പവന് 320 രൂപ ഇടിഞ്ഞ് 45,280 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (18.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു വിപണി വില. വ്യാഴാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (17.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6875 രൂപയിലും പവന് 55,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വർധിച്ച് 5710 രൂപയും പവന് 640 രൂപ കൂടി 45,680 രൂപയുമായിരുന്നു വിപണി വില. ബുധനാഴ്ച വെള്ളിവിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
ഈ വർഷം മെയ് 20ന് 55,120 രൂപയിലേക്ക് ഉയർന്നിരുന്ന സ്വർണം പിന്നീട് താഴേക്ക് ഇറങ്ങുകയായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം സ്വർണം പവന് 3040 രൂപയാണ് കുറഞ്ഞത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി ചുങ്കം 10ൽ നിന്ന് ശതമാനമായി കുറക്കാനാണ് നിർദേശിച്ചത്. ഇത് ഇൻഡ്യയിലേക്കുള്ള സ്വർണ ഇറക്കുമതി വർദ്ധിപ്പിക്കാനും സ്വർണത്തിന്റെ ആഭ്യന്തര വില കുറയ്ക്കാനും സഹായിക്കും.