ബിഎസ്എന്‍എല്‍ ഉപഭോക്തൃ സംഗമം 7ന് കാസര്‍കോട്ട്
Oct 5, 2015, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 05/10/2015) പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ 15 -ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉപഭോക്തൃ സംഗമം ഒക്ടോബര്‍ എഴിന് വൈകുന്നേരം 3.30 മണിക്ക് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള വ്യാപാര ഭവനില്‍ നടക്കും. കണ്ണൂര്‍ ടെലികോം സെക്കന്‍ഡറി സ്വിച്ചിംഗ് ഏരിയ സീനിയര്‍ ജനറല്‍ മാനേജര്‍ സംബന്ധിക്കും.
ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ എസ്ഡിസിഎ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും സമര്‍പിക്കാന്‍ സാധിക്കുമെന്ന് ബിഎസ്എന്‍എല്‍ കാസര്‍കോട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു.

Keywords : Kasaragod, Kerala, BSNL, Meet, Inauguration, Business, Consumer's Meet.