city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭെൽ ഇ എം എൽ: തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സമരം ജനുവരി ഏഴ് മുതൽ

കാസർകോട്: (www.kasargodvartha.com 22.12.2020) അടഞ്ഞ് കിടക്കുന്ന ഭെൽ ഇ എം എൽ കമ്പനി തുറന്ന് പ്രവർത്തിക്കണമെന്നും കമ്പനി കൈമാറ്റം പൂർത്തിയാക്കണമെന്നും ജീവനക്കാർക്ക് ശമ്പളം നൽകണമെന്നും ആവശ്യപ്പെട്ട് 2021 ജനുവരി ഏഴ് മുതൽ കാസർകോട് ടൗണിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുവാൻ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ശമ്പളം നൽകാത്ത സ്ഥാപനം മാർച്ച് 20 മുതൽ അടഞ്ഞ് കിടക്കുകയാണ്.

സംയുക്ത സംരംഭത്തിലെ ഭെല്ലിൻ്റെ ഓഹരികൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എങ്കിലും കേന്ദ്ര സർക്കാരിൻ്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ കൈമാറ്റം നടന്നിട്ടില്ല.
കോടതി വിധികൾ പോലും നടപ്പിലാക്കാൻ തയ്യാറാവാത്ത കേന്ദ്ര സർക്കാരും ഭെൽ അധികൃതരും
ജില്ലയുടെ അഭിമാനമായ പൊതുമേഖലാ വ്യവസായ സ്ഥാപനത്തേയും ജീവനക്കാരെയും സംരക്ഷിക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ യുവജന സർവ്വീസ് സംഘടനകളുടെ കൂടി പിന്തുണയോടെ പ്രക്ഷോഭം ശക്തമാക്കുമെന്നും യോഗം അറിയിച്ചു.

ഭെൽ ഇ എം എൽ: തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സമരം ജനുവരി ഏഴ് മുതൽ

ചെയർമാൻ ടി കെ രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ പി.മുഹമ്മദ് അശ്‌റഫ് ഭാവി പരിപാടികൾ വിശദീകരിച്ചു. എ വാസുദേവൻ, വി രത്നാകരൻ, ടി വി ബേബി, ബി എസ് അബ്ദുല്ല, വി പവിത്രൻ, യു വേലായുധൻ, അനിൽ പണിക്കൻ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Employees, Business, Strike, Top-Headlines, Worker, Trade Union, BHEL: The indefinite strike of the joint strike committee of the trade unions will start from January 7.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia