ഭെൽ ഇ എം എൽ: പി എസ് ശ്രീധരൻ പിള്ളക്ക് നിവേദനം നൽകി
Jan 5, 2021, 12:21 IST
കാസർകോട്: (www.kasargodvartha.com 05.01.2021) ഭെൽ ഇ എം എൽ കൈമാറ്റത്തിന് അനുമതി ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളക്ക് ഭെൽ ഇ എം എല്ലിലെ തൊഴിലാളി യൂണിയൻ നേതാക്കൾ നിവേദനം നൽകി.
നാല് വർഷം മുൻപ് കേന്ദ്രം കയ്യൊഴിയാൻ തീരുമാനിച്ച കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഉത്തരവായി എങ്കിലും കൈമാറ്റ കരാറിന് കേന്ദ്ര ഘന വ്യവസായ വകുപ്പിൻ്റെ അന്തിമ അനുമതി ഇനിയും ലഭ്യമായിട്ടില്ല.
രണ്ട് വർഷമായി ശമ്പളമില്ലാത്ത കമ്പനി കഴിഞ്ഞ മാർച്ച് 20 മുതൽ അടച്ചിട്ടിരിക്കയാണ്. കൈമാറ്റക്കാര്യത്തിൽ ഇടപെട്ട് അടിയന്തിര തീരുമാനമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
തൊഴിലാളി സംഘടനാ നേതാക്കളായ അഡ്വ. മുരളീധരൻ, കെ പി മുഹമ്മദ് അശ്‌റഫ്, വി രത്നാകരൻ, എ വാസുദേവൻ, എം അശോക് കുമാർ, കെ സി ശംസുദ്ദീൻ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Government, Business, Job, Company, Bhel EML, Central Government, P S Sreedharan Pillai, Governer, Mizoram, BHEL EML: Submitted a petition to PS Sreedharan Pillai.
< !- START disable copy paste -->