Child Killed | 'പോറ്റാൻ പണമില്ല; 2 വയസുകാരിയായ മകളെ ടെക്കി കൊലപ്പെടുത്തി; കൊല്ലുന്നതിന് മുമ്പ് കെട്ടിപ്പിടിച്ച് കുട്ടിക്കൊപ്പം കളിച്ചു'
Nov 28, 2022, 10:23 IST
കോലാർ: (www.kasargodvartha.com) മകളെ പോറ്റാൻ പണമില്ലാത്തതിനാൽ 45 കാരനായ ടെക്കി രണ്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
മകളെ കൊലപ്പെടുത്തിയ ശേഷം ടെക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം.
പൊലീസ് പറയുന്നത്
ശനിയാഴ്ച രാത്രിയാണ് കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ, തടാകത്തിന്റെ തീരത്ത് നീല കാറും കണ്ടെത്തി. ഇതിൽ സംശയം തോന്നിയ നാട്ടുകാർ കോലാർ റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
അന്വേഷണത്തിനൊടുവിൽ മകളെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷം മുമ്പ് ഭാര്യ ഭവ്യയ്‌ക്കൊപ്പം ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി രാഹുൽ പർമറാണ് പ്രതി. മകളെ കാറിൽ കെട്ടിപ്പിടിച്ച് സമയം ചിലവഴിച്ച ശേഷം മകളോടൊപ്പം കളിച്ചുവെന്നും പണം ഇല്ലാത്തതിനാലും മകളെ പോറ്റാൻ പറ്റാത്തതിനാലുമാണ് കൊലപ്പെടുത്തിയതെന്ന് രാഹുൽ മൊഴി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബർ 15 ന് പ്രതിയെയും മകളെയും കാണാതായതിനെ തുടർന്ന് കുട്ടിയുടെ അമ്മ ഭവ്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ആറ് മാസമായി പാർമർ തൊഴിൽരഹിതനായിരുന്നു. ബിറ്റ്‌കോയിൻ ബിസിനസിൽ സാമ്പത്തിക നഷ്ടം സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
തന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയതിനെക്കുറിച്ച് പർമർ ബംഗളൂരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയപ്പോൾ വീട്ടിൽ നിന്ന് ആഭരണങ്ങൾ പണയം വെച്ചത് രാഹുൽ തന്നെയാണെന്ന് മനസിലായി. തുടർന്ന് പൊലീസ് താക്കീത് ചെയ്യുകയും സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെയാണ് സംഭവം നടന്നത്'.
Keywords: Bengaluru Techie Kills 2-Year-Old Daughter As He Didn't Have Money To Feed Her, Karnataka,news,Top-Headlines,Killed,lady-police,Investigation,Business.