അപ്പോളോ ലോജി സൊല്യൂഷന്‍സ് 485 കോടി രൂപ സമാഹരിച്ചു
Jun 29, 2017, 12:05 IST
കൊച്ചി: (www.kasargodvartha.com 29.06.2017) അപ്പോളോ ലോജി സൊല്യൂഷന്‍സ് (എ എല്‍ എസ്) പിരമല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 485 കോടി രൂപയുടെ മൂലധനം സമാഹരിച്ചു. സമാഹരിച്ച മൂലധനം ഇപ്പോഴുള്ള ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കും പുതിയ സംരഭങ്ങളിലും കൂട്ടായ സംരഭങ്ങളിലും നിക്ഷേപിക്കുവാന്‍ ഉപയോഗിക്കും. ഈ നിക്ഷേപത്തിലൂടെ പിരമല്‍ ഫിനാന്‍സുമായി ഒരു ദീര്‍ഘകാല ബന്ധം സ്ഥാപിക്കുകയും അടു ത്ത ആറ് വര്‍ഷത്തിനുള്ളില്‍ അപ്പോളോ ലോജിസ്റ്റിക്‌സിന് അതിവേഗ വളര്‍ച്ച സാധ്യമാവുകയും ചെയ്യും.
'മള്‍ട്ടിമോഡല്‍ ശേഷിയും വ്യാപക സ്വാധീനമുള്ളതുമായ ചില തേര്‍ഡ് പാര്‍ട്ടി ലീഡര്‍ ലോജിസ്റ്റിക്‌സ് ദാദാക്കളില്‍ ഒന്നാണ് അപ്പോളോ ലോഗിസ്റ്റിക്‌സ്. വളരെ പ്രശസ്തരായ ഒരു കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഈ നിക്ഷേപത്തിലൂടെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഉപഭോക്താക്കള്‍ക്ക് എക്കാലെത്തയും മികച്ച ലോജിസ്റ്റിക്‌സ് പരിഹാരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ജി എസ് ടിയിലെ മാറ്റങ്ങളും പല സാമ്പത്തിക ഇടപാടുകളും ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് ഊര്‍ജം പകരും എന്ന് അപ്പോളോ ലോജി സൊല്യൂഷന്‍സ്
മാനേജിങ്ങ് ഡയറക്ടര്‍ രാജ കന്‍വാര്‍ പറഞ്ഞു.

കുറച്ചു ദശകങ്ങളായി നടത്തിയ ലോജിസ്റ്റിക്‌സ് മേഖലയെ പറ്റിയുള്ള പഠനത്തിന് ശേഷമാണ് ഞങ്ങള്‍ ഈ ഇടപാടിലേയ്ക്ക് എത്തുന്നത്. ഇത് കൂടുതല്‍ നിക്ഷേപങ്ങളിലേയ്ക്ക് വഴിതെളിയിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ' എന്ന് പിരമല്‍ ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ കുശ്രു
ജിജിന പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Business, ALS, Growth, Company, Apollo LogiSolutions collected Rs. 485 crores.