city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോംപസിഷന്‍ നികുതി 5 കോടി രൂപയായി ഉയര്‍ത്തണമെന്ന് എകെജിഎസ്എംഎ; 'സ്വര്‍ണ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച നടത്തും'

മലപ്പുറം: (www.kasargodvartha.com 23.02.2022) കോംപസിഷന്‍ നികുതി അഞ്ച് കോടി രൂപയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷന്‍ (എകെജിഎസ്എംഎ). ജിഎസ്ടി നിയമപ്രകാരം ഒന്നരക്കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളവര്‍ നിലവില്‍ കോംപസിഷന്‍ സ്‌കീമില്‍ ഉള്‍പെടുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങളെ സംബന്ധിച്ചെടുത്തോളം ദിവസേന നാല് ഗ്രാം വില്‍പന നടത്തുന്നവര്‍ ഇതിന്റെ പരിധിയില്‍ എത്തിച്ചേരും. ഈ പരിധി അഞ്ച് കോടി രൂപയായി ഉയര്‍ത്തണമെന്ന് സമ്മേളനം സര്‍കാരിനോട് ആവശ്യപ്പെട്ടു.

കോംപസിഷന്‍ നികുതി സ്വീകരിക്കുന്നവര്‍ക്ക് ഒരു ശതമാനം ജി എസ് ടി അടച്ചാല്‍ മതി. ഉപഭോക്താക്കളില്‍ നിന്നും നികുതി പിരിക്കേണ്ടതില്ല. കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ എകെജിഎസ്എംഎയുടെ പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ പറഞ്ഞു. സ്വര്‍ണ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കോംപസിഷന്‍ നികുതി 5 കോടി രൂപയായി ഉയര്‍ത്തണമെന്ന് എകെജിഎസ്എംഎ; 'സ്വര്‍ണ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച നടത്തും'

സ്വര്‍ണവില നിര്‍ണയത്തെ സംബന്ധിച്ചുള്ള ചിലരുടെ നിലപാട് തെറ്റിദ്ധാരണമൂലമാണ്. എകെജിഎസ്എംഎ വളരെ സുതാര്യമായ നിലയില്‍ നിര്‍ണയിച്ചറിയിക്കുന്ന വിലനിലവാരം കേരളത്തിലെ മുഴുവന്‍ വ്യാപാരികളും അംഗീകരിക്കുന്നതാണ്. സംഘടനയില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ വരും ദിവസങ്ങളില്‍ എകെജിഎസ്എംഎയിലേക്ക് വന്നുചേരുമെന്ന് ബി ഗോവിന്ദന്‍ പറഞ്ഞു. മലപ്പുറം ലയന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് പി ടി അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി മുഖ്യ അതിഥിയായിരുന്നു. എകെജിഎസ് എം എ സംസ്ഥാന ജനറല്‍ സെക്രടറി കെ സുരേന്ദ്രന്‍ ലയന പ്രഖ്യാപനം നടത്തി. സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ഏപ്രില്‍ മൂന്ന് മുതല്‍ ആറ് വരെ മുംബൈയില്‍ നടക്കുന്ന ജി ജെ എസ് പ്രചരണ പരിപാടി ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അവിനാശ് ഗുപ്ത ഉദ്ഘാടനം ചെയ്തു.

ജി എസ് ടി, എച് യു ഐ ഡി സംബന്ധിച്ച് ചാര്‍ടേര്‍സ് അകൗണ്ടന്റ് കൃഷ്ണകുമാര്‍ ഉണ്ണി ക്ലാസടുത്തു. മുന്‍ പ്രസിഡന്റ് ബി ഗിരിരാജന്‍, ജില്ലാ രക്ഷാധികാരി പി കെ അയമു ഹാജി, ജില്ലാ വര്‍കിംഗ് പ്രസിഡന്റ് എന്‍ ടി കെ ബാപ്പു, ജില്ലാ ജനറല്‍ സെക്രടറി കെ ടി അക്ബര്‍, പി അഹ് മദ് മജസ്റ്റിക്, കെ ടി അബൂബക്കര്‍, കെ വി എം കുഞ്ഞി, റോയി പാലത്തറ, സി വി കൃഷ്ണദാസ്, ബി പ്രേമാനന്ദ്, കണ്ണന്‍ ശരവണ, ബിന്ദു മാധവ്, സ്‌കറിയാച്ചന്‍, നവാസ് പുത്തന്‍ വീട്, കുഞ്ഞി മുഹമ്മദ്, നൗശാദ് കളപ്പാടന്‍, എസ് പളനി, എം ബാലന്‍, സി എച് ഇസ്മാഈല്‍, എം സി റഹീം, എന്‍ വി പ്രകാശ്, നസീര്‍ പുന്നക്കല്‍, എം മുസ്തഫ, കെ വി മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Malappuram, News, Kerala, Top-Headlines, Gold, Tax, Business, Price, AKGSMA wants composition tax to be increased to Rs 5 crore. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia