city-gold-ad-for-blogger

ഐവ സില്‍ക്‌സിന്റെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോറൂം ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 30.03.2017) ഐവ സില്‍ക്‌സിന്റെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോറൂം സിനിമാ താരം ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഐവ സില്‍ക്‌സ് പരിസരത്ത് നടന്ന ചടങ്ങില്‍ താരത്തെ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഖാദര്‍ മൗലവി ചൗക്കി പ്രാര്‍ത്ഥന നടത്തി. ഐവ ഗ്രൂപ്പ് ചെയര്‍മാന്‍ പി എം സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു.

ചൂരിദാര്‍ സെക്ഷന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും, സാരി സെക്ഷന്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എയും, ഡിസൈനര്‍ സ്റ്റുഡിയോ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ്മ ഇബ്രാഹിം, കിഡ്‌സ് സെക്ഷന്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പി രമേശ്, ജെന്റ്‌സ് ഗ്യാലറി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ഐവ സില്‍ക്‌സിന്റെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോറൂം ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു


നാങ്കി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എം മുഹമ്മദലിക്ക് നല്‍കി ഫഹദ് ഫാസില്‍ ആദ്യവില്പന നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ഗോള്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോളിയാട്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, എ കെ മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

ഷാഫി എ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. പി ബി അഹമ്മദ്, എന്‍ എ അബൂബക്കര്‍, മാഹിന്‍ കോളിക്കര, എ എ ജലീല്‍, കബീര്‍ ബോംബേ ഗാര്‍മെന്റ്‌സ്, കെ എം ബഷീര്‍, ഇബ്രാഹിം മിലിട്ടറി, അഷ്‌റഫ് കേലംഗയം, സത്താര്‍ അംഗഡിമുഗര്‍, മെഹറൂഫ്, മുജീബ് അഹമ്മദ്, ടി എ ഷാഫി, ഐവ ഗ്രൂപ്പ് ഡയറക്ടര്‍മാരായ അഷറഫ് ഐവ, ഷമീര്‍ ഐവ, തസ്ലീം ഐവ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Kerala, kasaragod, Business, Business-man, Film, Actor, inauguration, news, ladies-dress, news, Aiwa Silks New Showroom inaugurated by Fahad Fazil 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia