city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അദാനി പോര്‍ട്ട് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് ബെര്‍ത്ത് നിര്‍മാണം ആരംഭിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 01/06/2017) ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ വികസന സ്ഥാപനവും അദാനി ഗ്രൂപ്പിന്റെ ഭാഗവുമായ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമികസ് സോണ്‍ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാന്‍ഷിപ്പ്‌മെന്റ് പദ്ധതിയായ വിഴിഞ്ഞത്ത് ബെര്‍ത്ത് നിര്‍മാണം ആരംഭിച്ചു. ഇതിന്റെ ആരംഭം കുറിച്ചുള്ള ചടങ്ങ് തുറമുഖ, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക്‌സ് സോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി ഉള്‍പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.

അദാനി പോര്‍ട്ട് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് ബെര്‍ത്ത് നിര്‍മാണം ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍ഷിപ്പ്‌മെന്റ് പോര്‍ട്ട് ആയി വികസിപ്പിക്കുന്ന വിഴിഞ്ഞത്ത് ഇതുവരെയുണ്ടായ പുരോഗതിയില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കരണ്‍ അദാനി പറഞ്ഞു. വിവിധങ്ങളായ ചരക്കു കൈകാര്യം ചെയ്യുന്ന ഈ ആഴക്കടല്‍ തുറമുഖം വികസിപ്പിക്കുന്നതില്‍ കേരളത്തിലെ ജനങ്ങളും കേരള സര്‍ക്കാരും നല്‍കിയ പിന്തുണയില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ വളരെ തന്ത്ര പ്രാധാന്യമുള്ള മേഖലയിലാണ് ഈ തുറമുഖം. അന്താരാഷ്ട്ര ട്രാന്‍ഷിപ്പമെന്റ് ഹബ്ബായി മാറാന്‍ ഇത് ഇന്ത്യയെ സഹായിക്കും. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള യാത്രയ്ക്ക് ഇത് ആവേഗം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ആഴക്കടല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖമാണിത്. 20.5 മീറ്റര്‍ ആഴമാണ് ഉള്ളത്. 800 മീറ്റര്‍ നീളത്തിലായിരിക്കും ആദ്യ ബെര്‍ത്തു നിര്‍മിക്കുക. നിശ്ചിത സമയ ക്രമമനുസരിച്ച് ഈ പദ്ധതി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഭൂമി ലഭ്യമാക്കല്‍ ഉള്‍പെടെയുള്ളവയിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇത് പകുതി വഴിയോളം മുന്നേറിയിട്ടുണ്ട്. നിശ്ചിത സമയമായ നാലു വര്‍ഷത്തിനകം തന്നെ ഇതു പൂര്‍ത്തിയാക്കാനാവും.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിനു 16 കിലോമീറ്റര്‍ തെക്കു ഭാഗത്തായാണ് ഈ തുറമുഖം. യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, പൂര്‍വ ദേശം എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കപ്പല്‍ പാതയോടു ചേര്‍ന്നാണിതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ തീരത്ത് 10 കേന്ദ്രങ്ങളിലായി തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ തുറമുഖ വികസന കമ്പനിയാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക്‌സ് സോണ്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഈ സ്ഥാപനം തങ്ങളുടെ കഴിവു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Business, Top-Headlines, News, Vizhinjam Port Project, Adani Ports begins Berth Construction at India’s First Transhipment Port at Vizhinjam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia