city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിയുടെ സ്റ്റാർട് അപിന് 100 കോടിയുടെ വിദേശ നിക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 22.12.2020) സ്റ്റാര്‍ട് അപ് സംരഭം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ് ബേബി സൂത്ര. കാസര്‍കോട് ചെര്‍ക്കള സ്വദേശി ഹഫീസ് കുദ്രോളി - ഹാജറ ലാഹിർ ദമ്പതികളുടെ നേതൃത്വത്തിലുള്ള ബേബി സൂത്രയാണ് ഗര്‍ഭിണികളായ സ്ത്രീകളുടെയും കുട്ടികളുടെയും പരിചരണത്തിനായുള്ള സേവനങ്ങളുമായി സ്റ്റാര്‍ട് അപ് സംരഭത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വനിതാ ദിനത്തില്‍ ബംഗളൂരു ആസ്ഥാനമായ കുദ്രോളി വേള്‍ഡ് ആരംഭിച്ച ബേബി സൂത്രയിലേക്ക് തുർക്കി തലസ്ഥാനമായ അങ്കാറയിലെ മെറ്റാലിക്സ് ഇന്റർനാഷണൽ കൺസ്ട്രക്ഷൻ ഗ്രൂപ് ട്രേഡിങ്ങ് കമ്പനിയുടെ 100 കോടിയുടെ വിദേശ നിക്ഷേപമാണ് വന്നത്. 

കാസര്‍കോട് സ്വദേശിയുടെ സ്റ്റാർട് അപിന് 100 കോടിയുടെ വിദേശ നിക്ഷേപം

സ്ഥാപനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടാണ് വലിയ വിദേശ നിക്ഷേപം ലഭ്യമായത്. കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി, ഇന്‍ഫന്റ് മസാജ്, കിഡ്‌സ് സലൂണ്‍ ആന്‍ഡ് സ്പാ തുടങ്ങിയവയിലാണ് ബേബി സൂത്രയുടെ സേവനം. ഒപ്പം പ്രസവാനന്തരം അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസും ബേബി സൂത്ര നല്‍കുന്നു.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള സംരഭമെന്ന നിലയില്‍ ജനപ്രീതി ഏറി വരുന്നതിനിടയിലാണ് തുര്‍ക്കി കമ്പനി ബേബി സൂത്രയില്‍ അപ്രതീക്ഷിത നിക്ഷേപം നടത്തിയത്. രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ, പശ്ചിമേഷ്യ, തെക്ക്-കിഴക്കൻ ഏഷ്യ, മധ്യേഷ്യൻ രാജ്യങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 100 ഔട്ലെറ്റുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ബേബി സൂത്ര ചെയർമാൻ ഹഫീസ് കുദ്രോളിയും ഹാജറയും കാസർകോട് വാർത്തയോട് പറഞ്ഞു. സമീപ ഭാവിയില്‍ കേരളമുൾപ്പടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബേബി സൂത്രയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.

Keywords:  Kerala, News, Kasaragod, Child, Business, Top-Headlines, Shop, Woman, 100 crores foreign investment for Kasargod native start-up.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia