city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊളിക്കര ഹോണ്ട ചെമ്മനാട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നു; ഇരുചക്ര വാഹന പ്രേമികള്‍ക്കായി പുതിയ ഷോറൂം

New Kolikkara Honda showroom in Chemmannad, Kasaragod.
KasargodVartha Photo

● 2025 ഏപ്രിൽ 18ന് രാവിലെ 10.30ന് ഉദ്ഘാടനം.
● ഹോണ്ടയുടെ പുതിയ ബൈക്കുകളും സ്കൂട്ടറുകളും ലഭ്യമാകും.
● ഫിനാൻസ്, എക്സ്ചേഞ്ച്, സർവീസ് എന്നിവ ഒരിടത്ത്.
● ഹോണ്ടയുടെ ഉന്നത പ്രതിനിധികൾ അതിഥികളായി എത്തും.
● രാഷ്ട്രീയ, വ്യാപാര രംഗത്തെ പ്രമുഖരും പങ്കെടുക്കും.
● നൂറ്റാണ്ട് പഴക്കമുള്ള കൊളിക്കര ഗ്രൂപ്പിൻ്റെ സംരംഭം.

കാസര്‍കോട്: (KasargodVartha) ഇരുചക്ര വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത! കൊളിക്കര ഹോണ്ടയുടെ അത്യാധുനിക ഷോറൂം വെള്ളിയാഴ്ച (2025 ഏപ്രില്‍ 18) രാവിലെ 10.30-ന് ചെമ്മനാട് പ്രവര്‍ത്തനം ആരംഭിക്കും. 

കെ എസ് ടി പി. റോഡില്‍, മണലില്‍ സ്ഥിതി ചെയ്യുന്ന ഷോറൂമിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയിലെ ഉന്നത പ്രതിനിധികള്‍ മുഖ്യാതിഥികളായി എത്തും. സൗത്ത് ഹെഡ് സി.എസ്. എം.എസ്. ശ്രീവത്സ സാന്‍, കേരള സെയില്‍സ് സോണല്‍ മാനേജര്‍ ആര്‍. അന്‍ബരസന്‍ സാന്‍, കേരള സര്‍വീസ് സോണല്‍ മാനേജര്‍ എം. കാര്‍ത്തിക് സാന്‍ എന്നിവര്‍ സംബന്ധിക്കും.

കൂടാതെ, സാമൂഹിക, രാഷ്ട്രീയ, വ്യാപാര രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. വിശിഷ്ടാതിഥികളായി ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, കാഞ്ഞങ്ങാട് എം.എല്‍.എ. ഇ. ചന്ദ്രശേഖരന്‍, കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ്, തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലന്‍ എന്നിവരും, അതിഥികളായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹ്‌മദ് ഷരീഫ്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുഫൈജ അബൂബക്കര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്‍വാസ് പാദൂര്‍ എന്നിവരും പങ്കെടുക്കും.

മികവുറ്റ സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഈ ഷോറൂമില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വിപുലമായ ശ്രേണിയില്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സ്, എക്‌സ്‌ചേഞ്ച്, സര്‍വീസിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരേ കുടക്കീഴില്‍ ലഭിക്കും എന്നത് ഈ ഷോറൂമിന്റെ പ്രധാന പ്രത്യേകതയാണ്. 

മികച്ച ഉപഭോക്തൃ അനുഭവം, വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങള്‍, വില്‍പ്പനാനന്തര സേവനം എന്നിവയാണ് കൊളിക്കര ഹോണ്ടയുടെ പ്രധാന ലക്ഷ്യം. വാഹനങ്ങള്‍ വില്‍ക്കുക എന്നത് മാത്രമല്ല  ലക്ഷ്യം, മറിച്ച് മികച്ച സേവനത്തിലൂടെയും വിശ്വാസത്തിലൂടെയും ഉപഭോക്താക്കളുമായി ദീര്‍ഘകാല ബന്ധങ്ങള്‍ സ്ഥാപിക്കുക എന്നതാണെന്ന്  കൊളിക്കര ഹോണ്ടയുടെ ഡയറക്ടര്‍മാര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1923 മുതല്‍ കാസര്‍കോട് വിതരണ രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതാണ് കൊളിക്കര ഗ്രൂപ്പ്, നൂറ്റാണ്ട് പിന്നിട്ട ഈ ബിസിനസ്സ് പാരമ്പര്യവുമായി വാഹന വിപണിയിലേക്ക് ചുവടുവെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ചതും വിശ്വസനീയവുമായ സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വപ്ന വാഹനം കണ്ടെത്തുന്നതിനും മികച്ച സേവനം ഉറപ്പാക്കുന്നതിനും പരിചയസമ്പന്നരായ പ്രൊഫഷണല്‍ ടീം കൊളിക്കര ഹോണ്ടയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9112444222 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൊളിക്കര ഗ്രൂപ്പ് ഡയറക്ടര്‍മാരായ മൊയ്തീന്‍ കൊളിക്കര, മഹിന്‍ കൊളിക്കര, അബ്ദുല്‍ ഖാദര്‍ കൊളിക്കര, ഫയാസ് കൊളിക്കര, കണ്‍സല്‍ട്ടന്റ് ജനാര്‍ദ്ദനന്‍ ആചാര്യ ബജക്കുടുലു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൊളിക്കര ഹോണ്ടയുടെ പുതിയ ഷോറൂമിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക.

Kolikkara Honda is launching a new, modern showroom in Chemmannad, Kasaragod on April 18, 2025. The inauguration will be graced by top officials from Honda and prominent local figures. The showroom will offer a wide range of Honda two-wheelers and integrated services like finance, exchange, and servicing.

#KolikkaraHonda, #Chemmannad, #HondaShowroom, #BikeLovers, #KasaragodNews, #KeralaBikes

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia