city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു കിലോമീറ്റര്‍ പിന്നിടാന്‍ വെറും 50 പൈസ ചിലവ്; സ്മാര്‍ട്ടായി ഓടാന്‍ കാസര്‍കോടും, ഇ- ഓട്ടോ ജില്ലയിലും ഓടിത്തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 12.11.2019) മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഉണ്ടാകില്ല. ശബ്ദമലിനീകരവണവുമില്ല. ഇങ്ങനെ അടിമുടി ഞെട്ടിച്ചുകൊണ്ട് ഇ- ഓട്ടോ ജില്ലയിലും ഓടിത്തുടങ്ങി.

ഒരു കിലോമീറ്റര്‍ പിന്നിടാന്‍ വെറും 50 പൈസ ചിലവ്; സ്മാര്‍ട്ടായി ഓടാന്‍ കാസര്‍കോടും, ഇ- ഓട്ടോ ജില്ലയിലും ഓടിത്തുടങ്ങി


അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ എല്ലാ പ്രധാന ടൗണുകളിലും അതിധം വൈകാതെ ഇ- ഓട്ടോ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. പ്രതിദിനം വര്‍ധിച്ചു വരുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന dഅന്തരീക്ഷ മലിനീകരണത്തിന് ഇ- ഓട്ടോ പരിഹാരമാകുമെന്നതാണ് ഇ ഓട്ടോയെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഇന്ധനന വില വര്‍ധനവില്‍ നിന്ന് രക്ഷെപ്പെടാന്‍ സാധിക്കുമെന്നതിന് പുറമേ നമ്മുടെ ജില്ലയില്‍ സോളര്‍ പദ്ധതിയില്‍ നിന്നടക്കം കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ഇ- ഓട്ടോകള്‍ നമ്മുടെ ജില്ലക്കാര്‍ക്ക് ഏറെ പ്രീയപ്പെട്ടതാകാന്‍ സഹായകമാകും

മലിനീകരണമില്ല,കുലുക്കവും ശബ്ദവും കുറവ്

സംസ്ഥാന സര്‍ക്കാരിന്റെ ഇ- വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ -ഓട്ടോയ്ക്ക് രൂപം നല്കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില് താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ- ഓട്ടോയുടെ പ്രത്യേകത. കേരളത്തിന്റെ പൊതുമേഖല കമ്പനിയായ കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡ്(കെഎഎല്‍) ആണ് ഇ-ഓട്ടോയുടെ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് അനുമതി നേടുന്നത്. ഓട്ടോ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്. കാഴ്ചയില്‍ സാധാരണ ഓട്ടോയ്ക്ക് സമാനമായി തന്നെയാണ് ഇ ഓട്ടോയുടെയും രൂപകല്‍പ്പന. കാര്‍ബണ്‍ മലിനീകരണം ഉണ്ടാകില്ലെന്ന് മാത്രമല്ല, കുലുക്കവും ശബ്ദവും കൂടാതെ ഇ-ഓട്ടോയില്‍ സുഗമായി സുരക്ഷിതമായി ഡ്രൈവര്‍ക്കും മൂന്ന് പേര്‍ക്കും യാത്ര ചെയ്യാം.

വില 2.8 ലക്ഷം

തുടക്കത്തില്‍ നീം ജീം ഓട്ടോകള്‍ കെഎഎല്‍ വഴി നേരിട്ടായിരിക്കും വില്‍ക്കുക. അടുത്ത ഘട്ടത്തില്‍ വിവിധ ജില്ലകളില്‍ ഡീലര്‍ഷിപ്പ് നല്‍കും. 2.8 ലക്ഷം രൂപയാണ് വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇ-ഓട്ടോയ്ക്ക് സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നതോടെ വിലയില്‍ 30,000 രൂപയോളം കുറവും വരും.

ഇ-ഓട്ടോയെ പ്രോത്സാഹിപ്പിക്കണം: ജില്ലാ കളക്ടര്‍

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള നമ്മുടെ ഏറ്റവും വലിയ കാല്‍വെയ്പ്പാണ് ഇ-ഓട്ടോ. ജില്ലയിലെ എല്ലാ പ്രധാന ടൗണുകളിലും ഇ -ഓട്ടോ ഓടിത്തുടങ്ങാനുള്ള പ്രോത്സാഹനം നല്‍കേണ്ടത് നമ്മള്‍ തന്നെയാണ്.വാഹനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോതും ക്രമാതീതമായി ഉയരുകയാണ്. സൗരോര്‍ജ പദ്ധതികളടക്കം ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയില്‍ വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതിയുപയോഗിച്ച് ഓടുന്ന ഇ ഓട്ടോയ്ക്ക് ഏറെ പ്രസക്തിയുണ്ട്. കൂടാതെ വായുമലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ ഓട്ടോകളെ നമ്മള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കൂടുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഇ ഓട്ടോയിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Petrol, Vehicles, waste, Automobile, India, Auto, Electricity, E-Auto service started in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia