city-gold-ad-for-blogger

ലൈസൻസും ഹെൽമറ്റും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു; യുവാവിനെതിരെ കേസ്; ദുരുപയോഗം ചെയ്യന്നതായി പരാതി

Image Representing Police Crack Down on 'License-Free' E-Scooters
Phot Credit: Facebook/Kerala Police Drivers

● റോഡിൽ മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകും വിധം അജാഗ്രതയായി വാഹനം ഓടിച്ചതിനാണ് നടപടി.
● 'പ്രായപൂർത്തിയാകാത്തവർ ഇത്തരം വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.'
● 'ഹെൽമറ്റ് ധരിക്കാതെയും മൂന്ന് പേർ വരെ കയറിയും ഇത്തരം സ്കൂട്ടറുകളിൽ സഞ്ചരിക്കുന്നത് പതിവാണ്.'
● ബേക്കൽ, ഹോസ്ദുർഗ് സ്റ്റേഷൻ പരിധികളിലും പരിശോധന കർശനമാക്കാൻ തീരുമാനം.
● ജാഗ്രതയില്ലാതെ ഓടിക്കുന്ന വാഹനങ്ങൾ തുടർന്നും പിടികൂടുമെന്ന് പോലീസ് മുന്നറിയിപ്പ്.

ചന്തേര: (KasargodVartha) ലൈസൻസും ഹെൽമറ്റും വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇത്തരം സ്കൂട്ടർ മുതിർന്നവർ ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്.

 അപകടമുണ്ടാക്കും വിധം അജാഗ്രതയായി സ്കൂട്ടർ ഓടിച്ചതിനാണ് സ്ക്കൂട്ടർ പിടിച്ചെടുത്തതെന്ന് ചന്തേര പൊലീസ് ഇൻസ്പെക്ടർ കെ.പ്രശാന്ത് കാസർകോട് വാര്ത്തയോട് പറഞ്ഞു.

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വാഹനം പിടിച്ചെടുത്തത്. റോഡിൽ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്തവർക്കും ലൈസൻസ് ആവശ്യമില്ലാത്ത ഇത്തരം ഇലക്ട്രിക് സ്കൂട്ടറുകൾ വ്യാപകമായി ദുരുപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 'പിടിക്കാനായി പ്രത്യേക നിയമമില്ലെന്ന വാദം ഉയർത്തി, മൂന്ന് പേർ വരെ കയറി ഹെൽമറ്റ് ധരിക്കാതെയും ഇത്തരം സ്കൂട്ടറുകളിൽ സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണെന്ന്' നാട്ടുകാർ പറയുന്നു.

ബേക്കൽ, ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധികളിലും ഇത്തരം നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിൽ ശക്തമായ പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം. ജാഗ്രതയില്ലാതെ ഓടിക്കുന്ന വാഹനങ്ങൾ തുടർന്നും പിടികൂടുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.നേരത്തെ ഒരു കുട്ടിയെ കൊണ്ട് ഹൊസ്ദുർഗ് പൊലീസ് ഹെൽമെറ്റ് വാങ്ങിപ്പിച്ചതും അതിനെതിരെ വിദ്യാർത്ഥി പ്രതികരിച്ചതും സമുഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ലൈസൻസ് വേണ്ടെന്ന് കരുതി തോന്നിയപോലെ ഓടിക്കാമോ? യുവാവിന് എട്ടിന്റെ പണി കിട്ടിയ വാർത്ത ഷെയർ ചെയ്യൂ. കൂടുതല്‍ പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Chandera Police seized a 'license-free' electric scooter and booked a youth for reckless driving. Police have decided to intensify inspections in Bekal and Hosdurg areas to curb dangerous driving practices involving low-speed EVs.

#Kasaragod #Chandera #ElectricScooter #TrafficRules #KeralaPolice #RoadSafety #NewsUpdate #Bekal #Hosdurg

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia