Relaxation | ഓട്ടോറിക്ഷ പെർമിറ്റില്‍ വലിയ മാറ്റം; ഇനി കേരളം മുഴുവൻ ഓടിക്കാം!
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ (Auto Rickshaw Permit) വലിയ ഇളവ് വരുത്തി സർക്കാർ. ഇനി മുതൽ കേരളത്തിലെ ഏത് സ്ഥലത്തേക്കും ഓട്ടോറിക്ഷ ഓടിക്കാം. ഓട്ടോറിക്ഷ യൂണിയൻ (Union) നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ഇനി 'ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്' (Auto Rickshaw In The State) എന്ന രീതിയിലാകും പെർമിറ്റ് നൽകുക. ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി റജിസ്റ്റർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്.
മുമ്പ് ഒരു ജില്ലയിൽ നിന്ന് 20 കിലോമീറ്റർ മാത്രമേ ഓട്ടോറിക്ഷ ഓടിക്കാനാവുമായിരുന്നുള്ളൂ. ഓട്ടോറിക്ഷ യൂണിയൻ നിരന്തരം ഇതിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപകട സാധ്യതയെക്കുറിച്ചുള്ള ആശങ്കകളുണ്ടെങ്കിലും ഡ്രൈവർമാരുടെ ആവശ്യം കണക്കിലെടുത്താണ് സർക്കാർ തീരുമാനമെടുത്തത്. ഗതാഗത കമ്മിഷണർ, ട്രാഫിക് ഐജി, അതോറിറ്റി സെക്രട്ടറി എന്നിവർ ചേർന്നാണ് ഈ തീരുമാനമെടുത്തത്.#Kerala #autorickshaw #permit #relaxation #transport #government #union #travel