city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിരിയാണിച്ചെമ്പ്!

ശാകിർ മുണ്ടോൾ


(www.kasargodvartha.com 16.01.2021)  അസ്സലാത്തു ഖൈറും മിനന്നൗം...

സുബ്ഹി ബാങ്കിന്റെ വിളി നാദം ചെവിയിൽ ആഞ്ഞടിച്ചു .. ഒരുമണിക്കൂർ മുൻപ് ഉറങ്ങിയത് കൊണ്ടാവാം വല്ലാത്ത ക്ഷീണം...

ഫസലേ..., സാബിത്തേ... പെട്ടെന്ന് നിസ്കരിക് .. എന്നിട്ടു വേഗം ഉള്ളിമുറിക്കാൻ തുടങ്ങിക്കോ...

10 മണിക്ക് മുൻപ് ബിരിയാണി റെഡി ആവണം...

കൊറോണ ജീവിതത്തെ മുന്നോട്ടു തള്ളിനീക്കാൻ പ്രയാസം ഉണ്ടാക്കിയത് കൊണ്ടും നീണ്ട ഗൃഹവാസം മടുപ്പു സമ്മാനിച്ചത് കൊണ്ടും പ്രിയകൂട്ടുകാരൻ റാശിദിന്റെ ഉപ്പ വെപ്പ്കാരൻ ഉസ്മാന്റെ കൂടെ ഞങ്ങൾ ഒരുദിവസം വെപ്പുകാരുടെ സഹായി വേഷം കെട്ടാൻ തീരുമാനിച്ചു.

ജിവിതത്തിലെ ആദ്യ തൊഴിലനുഭവം ഒരായുഷ്ക്കാലം മുഴുവൻ ഇടനെഞ്ചിനെ കാർന്നു തിന്ന തിക്താനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം സമ്മാനിച്ച രാത്രി.

ജീവിതമെന്തെന്നും ബന്ധങ്ങളെന്തെന്നും, ഇരുത്തി ചിന്തിപ്പിച്ച രാത്രി. ഒരിക്കലും മറക്കാൻ പറ്റാത്ത കണ്ണീരിന്റെ ഉപ്പുകട്ട നെഞ്ചത്ത് ആഞ്ഞു പതിഞ്ഞ രാത്രി. മൈലാഞ്ചി കല്യാണത്തിന്റെ റങ്കും ഹുങ്കും കഴിഞ്ഞു നിദ്രയിൽ മുഴുകിയ രാത്രി. ആളും ആരവും ഒഴിഞ്ഞ അലംകൃതമായ പന്തലിനിടയിൽ ആ ശബ്ദം ഇടനെഞ്ചിലേക്കാണ് പതിഞ്ഞത്.

മോളെ പൊന്നുമോൾ ഞാൻ പറയുന്നെത് കേള്‍ക്ക്. ഒരു പവന്റെ പൈസ എങ്കിലും കയ്യിലുണ്ടായിരുന്നേൽ ഞാൻ ഇതിനു സമ്മതിക്കില്ലായിരുന്നു. ഉപ്പ പോയത് മുതൽക്കു നമ്മൾക്കാരുമില്ല മോളെ. വിധി ഇതാണെന്നു കരുതി പൊന്നുമോൾ സമ്മതിക്കണം. വിഷയം എന്താണെന്നറിയാൻ ഉള്ളിൽ വെമ്പൽ കൊണ്ടു. വെപ്പുകാരന്റെ സഹായിക്ക് കുടുംബത്തിനകത്തെന്താ കാര്യം എന്ന ചോദ്യം എന്നെ പിൻവലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ധൈര്യം സംഭരിച്ചു ഉമ്മന്റേയും മോളുടെയും അരികിലെത്തി.

എന്നെ കണ്ടതും മൗനത്തിന്റെ പുകമറ അവിടെ പ്രത്യക്ഷമായി. മൈലാഞ്ചിക്കരങ്ങളാൽ ചുവപ്പിച്ച കയ്യും മേക്കപ്പിനാൽ തിളങ്ങുന്ന കുഞ്ഞു മുഖവുമുള്ള പെങ്ങളുടെ പ്രായം വിളിച്ചോതുന്ന ഒരു 18 കാരി.

എന്തുപറ്റി ഉമ്മ. തീവ്രതയും തീക്ഷണതയും നിറഞ്ഞ അവളുടെ നോട്ടവും നിഷ്കളങ്കമായ ഉമ്മയുടെ നോട്ടവും എന്നെ ഭയപ്പെടുത്തി. മൗനം മാത്രം. രണ്ടു മിനുട്ടു കഴിഞ്ഞപ്പോ ഉമ്മാന്റെ വായിൽ നിന്നും എന്തൊക്കെയോ പിറുപിറുക്കൽ ശബ്ദം. പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു. മോനെ....പൊന്ന് മോൾക്ക് 13 വയസുള്ളപ്പോൾ ഇവളുടെ ഉപ്പ മരണപെട്ടതാ. ഇത് കേട്ടതും മണവാട്ടി പെണ്ണ് മുഖം പൊത്തി കരഞ്ഞു കൊണ്ടോടി.

മൂത്താപ്പ ആയിരുന്നു പിന്നീട് ഇവളെ നോക്കിയതും ഞങ്ങള്ക്ക് ചിലവിനു തന്നെതും. ഒരുപാട് ആഗ്രഹങ്ങൾ കുന്നുമണി പോലെ കൂട്ടിവെച്ചാണ് പൊന്നുമോൾ വളർന്നത്.

എന്നും പൊന്ന് മോൾ എന്നോട് പറയുമായിരുന്നു ഞാൻ പഠിച്ചു വലിയൊരാളാകുമെന്നും ഉമ്മാനെ പൊന്നുപോലെ നോക്കുമെന്നും. നമുക്കാരുടെയും സഹായം വേണ്ടെന്നും ഇവർക്കൊക്കെ ഞാൻ ആരാണെന്നു കാണിച്ചു കൊടുക്കുമെന്നും, ഒരുനാൾ ഈ അടിമ ജീവിതം തീരുമെന്നും.

പ്ലസ് ടു കഴിഞ്ഞതേ ഉള്ളൂ. ഇവളുടെ നികാഹാണ് ഇന്ന്... മൂത്താപ്പ കണ്ടു പിടിച്ചതാ ചെക്കൻ... മുത്താപ്പന്റെ ചൊൽപ്പടിയിൽ നിൽക്കുന്ന അയാളുടെ സൂപ്പർമാർക്കെറ്റിൽ ജോലി ചെയ്യുന്ന പയ്യനാ.

സ്വന്തം മോൾ മംഗളൂരുവിൽ മെഡിസിനു പഠിക്കുമ്പോ ഇവളെ കെട്ടിക്കാനായിരുന്നു എല്ലാവർക്കും ധൃതി. ചോദിക്കാനും പറയാനും ആരുമില്ലലോ...

ഇവളെ കെട്ടിച്ചു വിട്ടാൽ പിന്നെ കുടുംബസ്വത്ത് മൊത്തം ഇങ്ങേർക്ക് വിഴുങ്ങാമല്ലോ... 40 പവൻ അവന്റെ പെങ്ങൾക്ക് ഇട്ടുകൊടുക്കുന്ന് പറഞ്ഞെ .. അവൻകും ഇത്രേ കിട്ടാനുള്ള വളഞ്ഞു മൂക്കുപിടിത്തം...

ഒന്നും തിരിച്ചു പറയാൻ പറ്റാതെ വേരുറച്ചുപോയ ഒറ്റയാലിനെ പോലെ അവിടെ നിന്ന് കണ്ണ് നിറഞ്ഞു പോയി... എന്തു പറയണം എന്നറിയില്ല... എവിടൊക്കെയോ കുടുംബ ബന്ധത്തെയും പണത്തിനെയും അറിയാണ്ട് ശപിച്ചുപോയി...

ഒന്നും മിണ്ടാതെ വന്നു കണ്ണടച്ച് കിടന്നു... പുലരിയുടെ പൊൻ വെട്ടം പന്തലിലലയടിച്ചു...

ബിരിയാണി ചെമ്പിന്റെ കല്ലുകൂട്ടാൻ ഉസ്മാനിക്കാന്റെ ആജ്ഞത വന്നു... മരവിച്ച മനസുമായി ആദ്യ കല്ല് എന്റെ മനസ്സിൽ മരിച്ച പെണ്ണിന്റെ മൂത്താപ്പയുടെ ഇടനെഞ്ചത്തേക് ആഞ്ഞു കുത്തി..

ബസ്മതി അരിയുടെ ഗന്ധം പന്തലിലാഞ്ഞടിച്ചു...

നികാഹിന്റെ പുതു മണവാളനും കൂട്ടരും പന്തലിൽ എത്തി...

പുറകിലിന്നാരോ പിറുപിറുത്തു... സ്വന്തം മോളെ പോലും കല്യാണം കഴിപ്പിക്കാതെ, ഇവരുടെ കാര്യം നോക്കിയ ഇത്രയ്ക്കും നല്ലൊരു മൂത്താപ്പയെയും കുടുംബത്തെയും കിട്ട്യേത് ഇവളുടെയും ഉമ്മന്റേയും ഭാഗ്യം തന്നെ...!

അതെ മഹാഭാഗ്യം തന്നെ...!

ബിരിയാണിച്ചെമ്പ്!



Keywords:  Story, Article, Marriage-house, Biriyanichemb!.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia