city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോ­ലീ­സു­കാര്‍ തി­ര­ക്കി­ലാണ്

തിരു­വ­ഞ്ചൂ­രി­ന്റെ പോ­ലീ­സി­ന് ഒ­രു പ­ണി­യു­മി­ല്ലെ­ന്ന് ആ­രു പ­റ­ഞ്ഞാലും കാസര്‍­കോ­ട്ടു­കാര്‍ അ­ത് വി­ശ്വ­സി­ക്കു­മെ­ന്ന് തോ­ന്നു­ന്നില്ല. കാ­സര്‍­കോ­ട്ടെ പോ­ലീ­സി­ന് പി­ടിപ്പ­ത് പ­ണി­യു­ണ്ട്. ഒ­ന്നു ശ്വാ­സം ക­ഴി­ക്കാന്‍ പോലും അ­വര്‍­ക്ക് സ­മ­യ­മില്ല. രാ­പ്പ­കല്‍ ഊണും ഉ­റ­ക്കവും ഇല്ലാ­തെ ഡ്യൂ­ട്ടി തന്നെ. ഇ­വി­ടെ­യുള്ള പോ­ലീ­സു­കാര്‍ പോ­രാ­ഞ്ഞി­ട്ട് ഇ­പ്പോള്‍ 500 പോ­ലീ­സു­കാ­രെ­ക്കൂ­ടി മ­റ്റു ജില്ല­ക­ളില്‍ നി­ന്ന് ഇ­റ­ക്കുമ­തി ചെ­യ്­തി­രി­ക്കുന്നു. അ­തി­ന് പുറ­മെ ഡോ­ഗ് സ്­ക്വാ­ഡും ബോം­ബ് സ്­ക്വാഡും രം­ഗ­ത്തു­ണ്ട്.
ക്ര­മസ­മാ­ധാ­ന­പാ­ലനം, സു­ര­ക്ഷ ഉ­റ­പ്പാ­ക്കല്‍, മോഷ­ണം ത­ട­യല്‍, ക­ള്ള­ന്മാ­രെ പി­ടിക്കല്‍, ജ­യില്‍ ചാ­ടി­യ­വ­രെ തി­ര­യല്‍, മ­ണല്‍ ക­ടത്തും കോ­ഴി ക­ടത്തും പി­ടി­കൂടല്‍, ഹെല്‍മ­റ്റ് ഇല്ലാ­ത്ത ബൈക്ക് യാ­ത്ര­ക്കാ­രെ പി­ടി­ച്ച് പി­ഴ ചു­മ­ത്ത­ല്‍... തു­ട­ങ്ങി നൂ­റുകൂ­ട്ടം പ­ണി­ക­ളാ­ണ് കാസര്‍­കോ­ട്ടെ പോ­ലീ­സു­കാര്‍ക്ക്. അ­തി­നി­ടെ രാ­ഷ്ട്രീ­യ­ക്കാ­രു­ടെ കാ­ര്യവും ശ്ര­ദ്ധി­ക്കണം. മ­ന്ത്രി­യോ, മ­റ്റു വി.ഐ.പി­കളോ വ­ന്നാല്‍ അ­വര്‍­ക്ക് അ­കമ്പ­ടി സേ­വി­ക്കു­കയും വേ­ണം. ഇങ്ങ­നെ എ­ണ്ണ­യി­ട്ട യന്ത്രം പോ­ലെ പ്ര­വര്‍­ത്തി­ച്ചാലും കു­റ്റ­പ്പെ­ടു­ത്ത­ലു­കള്‍ മാ­ത്ര­മേ ത­ങ്ങള്‍­ക്ക് കി­ട്ടു­ന്നു­ള്ളു­വെ­ന്ന പ­രി­ഭ­വ­ത്തി­ലാ­ണ് പോ­ലീ­സു­കാര്‍.
പോ­ലീ­സു­കാര്‍ തി­ര­ക്കി­ലാണ്
ഡി­സം­ബര്‍ ആ­റ് ക­ഴി­ഞ്ഞ 19 വര്‍­ഷ­മാ­യിട്ടും കാസര്‍­കോ­ട്ടെ ഒ­രു പ്ര­തി­ഭാ­സ­മാണ്. മ­റ്റെ­വി­ടെയും ഒ­രു പ്ര­ശ്‌­ന­മു­ണ്ടാ­യി­ല്ലെ­ങ്കിലും കാസര്‍­കോ­ട്ട് എ­ന്തെ­ങ്കിലും ഒ­പ്പി­ച്ചാ­ലേ ചി­ലര്‍­ക്ക് തൃ­പ്­തി­യാ­വു­ക­യുള്ളു. അ­പ്പോഴും പോ­ലീ­സി­ന് ത­ന്നെ­യാ­ണ് പ­ഴി. ഇ­തി­ന് പു­റ­മെ­യാ­ണ് സ­ബ് ജ­യി­ലില്‍ നിന്നും ചാ­ടി­പ്പോ­യ നാ­ല് ത­ട­വു­പു­ള്ളി­കള്‍ പോ­ലീ­സി­ന് പ­ണി കൊ­ടു­ത്തത്. ര­ണ്ടു­പേ­രെ വല്ല­ വി­ധേ­നയും പി­ടി­കിട്ടി. എ­ന്നാലും പ്ര­ശ്‌­നം തീ­രു­ന്നില്ല. പി­ടി­ച്ച­തി­നേ­ക്കാള്‍ വ­ലു­ത് മാ­ള­ത്തി­ലു­ണ്ടെ­ന്ന് പ­റഞ്ഞ പോ­ലെ ഇ­നി പി­ടി­കി­ട്ടാ­നു­ള്ള ര­ണ്ടു­പേ­രാ­ണ് വലി­യ പു­കി­ലാ­യത്. ര­ണ്ടു­പേരും വി­ള­ഞ്ഞ പു­ള്ളി­കള്‍ തന്നെ. കു­റേ നാള്‍ കാ­ട്ടിലും നാ­ട്ടി­ലു­മാ­യി ക­ഴി­ഞ്ഞ അ­വ­രി­പ്പോ­ള്‍ ര­ണ്ടു പേ­രും ര­ണ്ടു വ­ഴി­ക്കാ­യെന്നും ഒ­രാള്‍ ഉ­പ്പ­ള വ­ഴി മം­ഗ­ലാ­പു­ര­ത്തെ­ത്തി അ­വി­ടെ നി­ന്ന് അ­പ്ര­ത്യ­ക്ഷ­മാ­യെ­ന്നും ആ­ണ് പോ­ലീ­സി­ന് കി­ട്ടി­യ വി­വരം. മ­റ്റൊ­രാള്‍ കാ­ട്ടിലാ­ണോ, നാ­ട്ടിലാണോ എന്ന­ത് സം­ബ­ന്ധി­ച്ച് ഒ­രു നി­ശ്ച­യ­വു­മില്ല. ഇ­പ്പോള്‍ ആ­ദ്യം കാ­ണി­ച്ച ആ­വേ­ശ­മൊന്നും പോ­ലീ­സി­ന് ഇല്ല. കി­ട്ടു­മ്പോള്‍ കിട്ട­ട്ടെ എ­ന്ന നി­സംഗ­ത.

24 മ­ണി­ക്കൂ­റും ജ­ന­സ­ഞ്ചാ­ര­മു­ള്ള കാസര്‍­കോ­ട്ടെ എം.ജി. റോ­ഡി­ന്റെ അ­രി­കി­ലു­ള്ള ഒ­രു ജ്വല്ല­റി­യില്‍ നി­ന്ന് ഈ വാ­ര­ത്തി­ലാ­ണ് 75 പ­വന്‍ സ്വര്‍­ണ­വും 15 കി­ലോ വെ­ള്ളിയും അ­ട­ക്ക­മു­ള്ള­വ ക­വര്‍­ച്ച ചെ­യ്­ത­ത്. ഒ­രു തെ­ളിവും അ­വ­ശേ­ഷി­പ്പി­ക്കാ­തെ അ­തിവി­ദ­ഗ്­ധ­മാ­യാ­ണ് മോ­ഷ്ടാ­ക്കള്‍ ക­വര്‍­ച്ച ന­ട­ത്തി­യത്. ജ്വല്ല­റി­യു­ടെ ഒന്നാം നി­ല­യു­ടെ മേല്‍ക്കൂ­ര ഓ­ടി­ട്ട­താണ്. ഓ­ടെ­ടു­ത്തു­മാ­റ്റി താ­ഴെ­യി­റങ്ങി­യ ക­വര്‍­ച്ച­ക്കാര്‍ പൊന്നും വെ­ള്ളിയും എല്ലാം വാ­രി­ക്കെ­ട്ടി വ­ന്ന വ­ഴി­യി­ലൂ­ടെ ത­ന്നെ പുറ­ത്ത് പോ­യി. എ­ടു­ത്തു­മാറ്റി­യ ഓട് പ­ഴ­യപ­ടി ത­ന്നെ വെ­ക്കാനും അ­വര്‍ ശ്ര­ദ്ധിച്ചു. ജ്വല്ല­റി­യു­ടെ മുന്‍ വശ­ത്തെ ഷ­ട്ട­റോ, അ­തി­ന്റെ പൂട്ടോ ക­ള്ളന്‍­മാര്‍ തൊട്ട­തു പോ­ലു­മില്ല. അ­തു കൊ­ണ്ടുത­ന്നെ ജ്വല്ല­റി തുറ­ന്ന് അക­ത്ത് ക­ടക്കും വ­രേക്കും ക­വര്‍­ച്ച ന­ട­ന്ന­തി­ന്റെ ഒ­രു ല­ക്ഷ­ണവും ഉ­ട­മ­കള്‍­ക്കു പോ­ലും ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല. ആ­ടു കി­ട­ന്നി­ട­ത്ത് പൂട പോലും ബാ­ക്കി­യാ­ക്കാ­തെ­യാ­ണ് പഠി­ച്ച ക­ള്ള­ന്മാര്‍ പ­ണി­യൊ­പ്പി­ച്ചത്. ഇ­ത് പോ­ലീ­സി­നാ­ണ് വേ­ല­യാ­യത്. ജ്വല്ല­റി­യില്‍ ഡോ­ഗ് സ്­കാഡും വി­ര­ല­ടയാ­ള വി­ദ­ഗ്­ധ­രു­മെല്ലാം പരി­ശോ­ധ­ന ന­ടത്തി. അ­വ­സാ­നം കുറ­ച്ച് വി­ര­ല­ട­യാ­ള­ങ്ങള്‍ മാ­ത്ര­മാ­ണ് പോ­ലീ­സി­ന് കി­ട്ടി­യത്. അ­ത് വെ­ച്ചാ­ണി­പ്പോള്‍ ക­ളി.

ഹെല്‍മ­റ്റ് ധ­രി­ക്കാ­ത്തവ­രെ പി­ടി­കൂ­ടി പൈ­സ വാ­ങ്ങ­ലാ­ണ് പോ­ലീ­സി­ന്റെ ഇ­പ്പോഴ­ത്തെ പ്ര­ധാ­ന പ­ണി­യെ­ന്നാ­ണ് എല്ലാ­വരും പ­റ­യു­ന്ന­ത്. അ­വി­ട­വി­ടെ പ­തു­ങ്ങി നി­ല്‍­ക്കുന്ന പോ­ലീ­സ് ഹെല്‍­മ­റ്റില്ലാ­തെ പോ­കു­ന്ന പാ­വ­ങ്ങ­ളു­ടെ മു­മ്പില്‍ ചാ­ടി വീ­ണ് പ­ണം വാ­ങ്ങു­ക­യാണ്. ലൈ­സന്‍­സുണ്ടോ ഇല്ലയോ എ­ന്നൊന്നും അ­വര്‍­ക്ക­റി­യേ­ണ്ട. ഓ­ഫീ­സില്‍ നി­ന്ന് ഇറ­ങ്ങി ഹോ­ട്ട­ലി­ലേ­ക്ക് ചാ­യ കു­ടി­ക്കാന്‍ പോ­വു­ന്ന­വ­രും വീ­ട്ടില്‍ നി­ന്നും തൊ­ട്ട­ടു­ത്ത ക­ട­യി­ലേ­ക്ക് പ­ച്ച­ക്ക­റിയും മീ­നും മറ്റും വാ­ങ്ങാന്‍ പോ­വു­ന്ന­വരും ഒ­ക്കെ പോ­ലീ­സി­ന്റെ പി­ടി­യി­ലാ­വുന്നു. ഹെല്‍മ­റ്റ് ധ­രി­ക്കാ­ത്ത­തി­ന് മേല്‍­പ്പ­റ­ഞ്ഞ കാ­ര്യ­ങ്ങള്‍ ഒ­രു ന്യാ­യം അ­ല്ലെ­ങ്കിലും കു­റ­ച്ചൊ­ക്കെ മ­നു­ഷ്യത്വവും വി­ട്ടുവീ­ഴ്­ചയും പോ­ലീ­സ് കാ­ണി­ക്കേ­ണ്ടതല്ലേ എ­ന്നൊ­രു ചോദ്യം ഉ­യ­രുന്നു.

ഹെല്‍­മ­റ്റില്ലാ­തെ പോ­കുന്ന ബൈ­ക്ക് യാ­ത്ര­ക്കാര­നെ കൈ­കാ­ട്ടി നിര്‍­ത്തി പു­റ­കി­ലെ സീ­റ്റില്‍ ക­യ­റി­യി­രി­ക്കുന്ന പോ­ലീ­സു­കാ­രന്‍ വ­ണ്ടി സ്‌­റ്റേ­ഷ­നി­ലേ­ക്ക് വി­ടാന്‍ പ­റ­യു­ന്ന സം­ഭ­വ­ങ്ങളും കാസര്‍­കോ­ട്ട് പ­തി­വാ­ണ്. ഈ­യി­ടെ ഇ­ന്ദി­രാ ന­ഗ­റില്‍ വെ­ച്ച് ഒ­രു കോള­ജ് വി­ദ്യാര്‍­ത്ഥി­യു­ടെ മെ­ബൈല്‍ കൈ­ക്ക­ലാക്കി­യാ­ണ് പോ­ലീ­സ് പോ­യത്. ബൈ­ക്കില്‍ ഹെല്‍­മ­റ്റില്ലാ­തെ യാ­ത്ര ചെ­യ്­ത­തി­നാണ് ഈ ശി­ക്ഷ­യെ­ന്നാ­ണ് അ­നു­മാ­നി­ക്കു­ന്ന­ത്. ത­ന്റെ മൊ­ബൈല്‍ എ­ന്തി­നാ­ണ് പോ­ലീ­സ് കൊ­ണ്ടു പോയ­ത് എന്ന­ത് സം­ബ­ന്ധി­ച്ച് വി­ദ്യാര്‍­ത്ഥി­ക്ക് ഒ­ന്നും മ­ന­സ്സി­ലാ­യില്ല. നി­രന്ത­രം ബ­ന്ധ­പ്പെ­ട്ട­തി­ന്റെ ഫ­ല­മാ­യി ഒന്നര ദിവ­സം ക­ഴി­ഞ്ഞാ­ണ് വി­ദ്യാര്‍­ത്ഥി­ക്ക് ഫോണ്‍ തി­രി­ച്ചു കി­ട്ടി­യത്. ഫോണ്‍ തി­രി­ച്ചു കൊ­ടു­ക്കു­മ്പോഴും പോ­ലീ­സ് ഹെല്‍­മ­റ്റില്ലാ­ത്ത­തി­ന്റെ കാര്യം പ­റ­ഞ്ഞി­രു­ന്നില്ല. ചു­രു­ക്ക­ത്തില്‍ ഹെല്‍­മ­റ്റില്ലാ­തെ യാ­ത്ര ചെ­യ്­താല്‍ മെ­ബൈല്‍ ഫോണും പോ­ലീ­സ് കൊണ്ടു­പോകും എ­ന്ന പാഠ­മാ­ണ് ഈ സം­ഭ­വ­ത്തി­ലൂ­ടെ വി­ദ്യാര്‍­ത്ഥി പഠി­ച്ച­ത്.

പൊതു പ്ര­വര്‍­ത്ത­കനാ­യ ഒ­രു ബൈ­ക്ക് യാ­ത്രിക­നെ പോ­ലീ­സ് പി­ടി­ച്ച് നൂ­റു രൂ­പ പി­ഴ­യീ­ടാ­ക്കി­യാ­ണ് വി­ട്ട­യ­ച്ചത്. ഓ­ഫീ­സില്‍ നി­ന്ന് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലെ റോ­ഡി­ലേ­ക്ക് ക­യ­റു­മ്പോ­ഴാ­ണ് പ­തി­യി­രുന്ന പോ­ലീ­സ് പി­ടി­കൂ­ടു­ന്നത്. ഹെല്‍മ­റ്റ് വ­ണ്ടി­യി­ല്‍ ത­ന്നെ ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിലും അ­ടു­ത്തു ത­ന്നെ പോ­കാ­നു­ള്ള­തി­നാല്‍ അ­തെ­ടു­ത്ത് ത­ല­യി­ല്‍ വെ­ച്ചി­രു­ന്നില്ല. പോലീസിനോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ? പറഞ്ഞാല്‍ തന്നെ പോലിസിന്റെ തൊള്ളയില്‍ നിന്നുവരുന്നത് മൊത്തം കേള്‍ക്കേണ്ടിവരും. അതിനുംവേണം അസാമാന്യ സഹനവും തൊലിക്കട്ടിയും. അ­ക്കാ­ര­ണ­ത്താ­ലാ­ണ് നൂ­റു രൂപ പോ­യി­ക്കി­ട്ടി­യത്. തിരക്കുള്ള വീഥികളിലാണ് പോലീസ് ഹെല്‍മറ്റ് വേട്ടയ്ക്കിരിക്കുന്നത്. അതും പോലീസിന് കേസെടുക്കാവുന്ന തരത്തില്‍  വാഹനതടസ്സമുണ്ടാക്കുന്ന രീതിയിലാണ് വാഹന പരിശോ ധനയ്ക്ക് പോലീസ് വണ്ടി നിര്ത്തിയിടുന്നത്.  അക്കാര്യങ്ങള്‍ പോലീസിനോട് തിരിച്ചു ചോദിച്ചാല്‍ പിന്നെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതുമുതല്‍ വധശ്രമം വരെ കേസ് ചുമത്താന്‍ പോലീസിനു 'അധികാര'മുന്ടല്ലോ! പോ­ലീ­സി­ന്റെ ശു­ഷ്­കാ­ന്തി വാ­ഴ്­ത്ത­പ്പെ­ടേണ്ട­തു ത­ന്നെ­യാണ്. അ­വര്‍ ഉ­റ­ക്ക­മിള­ച്ച് കര്‍­മ­ത്തില്‍ വ്യാ­പൃ­ത­രാ­യ­തു­കൊ­ണ്ടാ­ണ­ല്ലോ ന­മു­ക്ക് പേ­ടി­ക്കാ­തെ ഉ­റ­ങ്ങാന്‍ ക­ഴി­യു­ന്ന­ത്.

അ­തു­കൊ­ണ്ട് ത­ന്നെ പോ­ലീ­സി­നെ ആ­രെ­ങ്കിലും കു­റ്റ­പ്പെ­ടു­ത്താ­ന്‍ മു­തി­രു­ന്ന­തി­ന് മു­മ്പ് ര­ണ്ടു­വ­ട്ടം ആ­ലോ­ചി­ക്കണം. അ­വര്‍­ക്ക് പി­ടിപ്പ­ത് പ­ണി­യുണ്ട്. യ­ഥാര്‍­ത്ഥ പ്ര­തി­യെ കി­ട്ടി­യി­ല്ലെ­ങ്കില്‍ കി­ട്ടി­യവ­രെ കൊണ്ടു­പോ­യി ജ­യി­ലി­ലി­ടാനും വ­ഴി­യെ പോ­കാ­ത്ത­വ­ന്റെ പേ­രില്‍ കേ­സെ­ടു­ക്കാനും വെ­റു­തെ ക­ഴി­യി­ല്ല­ല്ലോ!

പോ­ലീ­സു­കാര്‍ തി­ര­ക്കി­ലാണ്
-രവീന്ദ്രന്‍ പാടി

Keywords: Article, Police, Bike, kasaragod, Minister, Fine, Babari-Masjid, Theft, Jail, Ravindran Padi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia